Advertisement

പാലായിൽ തരൂർ അനുകൂല ഫ്ലക്സ്; പാർട്ടിക്ക് ബന്ധമില്ലെന്ന് ഡിസിസി പ്രസിഡന്റ്

October 8, 2022
Google News 2 minutes Read

പാലായിൽ തരൂർ അനുകൂല ഫ്ലക്സ്. എന്നാൽ ഫ്ലക്സുമായി കോൺഗ്രസിന് ബന്ധമില്ലെന്ന് ഡിസിസി പ്രസിഡന്റ് സുരേഷ് പറഞ്ഞു. കോൺഗ്രസിനെ തകർക്കാൻ ശ്രമിക്കുന്നവരാണ് ഫ്ലക്സ് വെച്ചത്. കോൺഗ്രസുമായി ബന്ധമുള്ള ആർക്കെങ്കിലും പങ്കുണ്ടെങ്കിൽ നേതൃത്വത്തെ അറിയിക്കുമെന്നും ഡിസിസി പ്രസിഡന്റ് നാടകം സുരേഷ് പറഞ്ഞു. സംഭവത്തിൽ കെപിസിസി നേതൃത്വം ഉചിതമായ നടപടി എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിനിടെ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നതിനായി സമർപ്പിച്ച പത്രിക പിൻവലിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി ശശി തരൂർ എം.പി. ഈ റേസ് അവസാനിക്കുംവരെ ഉണ്ടാകുമെന്ന് ശശി തരൂർ വ്യക്തമാക്കി. സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോയിൽ കൂടിയാണ് തരൂർ ഇക്കാര്യം വ്യക്തമാക്കിയത്.

Read Also: ഖാര്‍ഗെക്ക് അനുകൂലമായ പരസ്യ പ്രസ്താവന: നേതാക്കള്‍ക്കെതിരെ എഐസിസിക്ക് പരാതി നല്‍കുമെന്ന് ശശി തരൂര്‍

അതേസമയം കാൽനൂറ്റാണ്ടിനുശേഷമാണ് കോൺഗ്രസിനെ നയിക്കാൻ നെഹ്രുകുടുംബത്തിന് പുറത്തുനിന്ന് അധ്യക്ഷനുണ്ടാകുന്നത്. ഹൈക്കമാൻഡിന്റെ ആശീർവാദത്തോടെ എൺപതുകാരനായ ഖാർഗെ രംഗത്തെത്തിയത്. വിമതശബ്ദമുയർത്തിയ ജി-23 നേതാക്കളുൾപ്പെടെ അദ്ദേഹത്തെ പിന്തുണച്ചിരുന്നു. ജി-23 നേതാക്കളായ ഹരിയാണ മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡ, മനീഷ് തിവാരി, പൃഥ്വിരാജ് ചവാൻ, മുകുൾ വാസ്‌നിക്, അഖിലേഷ് പ്രസാദ് സിങ് എന്നിവർ ഖാർഗെയുടെ പത്രികയിൽ ഒപ്പുവെച്ചിരുന്നു.

Story Highlights: Shashi Tharoor flex in Pala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here