Advertisement

ദക്ഷിണാഫ്രിക്കൻ ഏകദിന പരമ്പര; ചാഹർ പുറത്ത്, വാഷിംഗ്ടൺ സുന്ദർ ടീമിൽ

October 8, 2022
Google News 2 minutes Read

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ശേഷിക്കുന്ന രണ്ട് ഏകദിനങ്ങളിൽ നിന്ന് ദീപക് ചാഹറിനെ ഒഴിവാക്കി. പകരം ഓൾറൗണ്ടർ വാഷിംഗ്ടൺ സുന്ദറിന് ഇന്ത്യൻ ടീമിൽ അവസരം ലഭിച്ചു. പരമ്പരയിലെ ആദ്യ ഏകദിനത്തിന് തൊട്ടുമുമ്പ് ചാഹറിന് പരുക്കേറ്റിരുന്നു. പരമ്പരയിലെ രണ്ടാം ഏകദിനം ഞായറാഴ്ച (ഒക്ടോബർ 8) റാഞ്ചിയിൽ നടക്കും.

പരുക്കേറ്റ ദീപക് ചാഹറിന് പകരം വാഷിംഗ്ടൺ സുന്ദറിനെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തിയതായി ബിസിസിഐ ശനിയാഴ്ച അറിയിച്ചു. ഇതുവരെയുള്ള കരിയറിൽ പരിക്ക് മൂലം നിരന്തരം വിഷമിച്ചിരുന്ന സുന്ദർ ഈ വർഷം ഫെബ്രുവരിയിലാണ് തന്റെ അവസാന ഏകദിന മത്സരം കളിച്ചത്.

ഇന്ത്യക്കായി നാല് ടെസ്റ്റുകളും നാല് ഏകദിനങ്ങളും 31 ടി20 മത്സരങ്ങളും അദ്ദേഹം കളിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ഒമ്പത് റൺസിന്റെ തോൽവി ഏറ്റുവാങ്ങേണ്ടി വന്നു. പരമ്പരയിലെ അവസാന മത്സരം ഒക്‌ടോബർ 11ന് ന്യൂഡൽഹിയിലും നടക്കും.

Story Highlights: washington sundar replaces deepak chahar in odi squad against south africa

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here