ലൈസന്‍സ് ഇല്ലാത്ത നൂറുക്കണക്കിന് ലേബര്‍ ക്യാമ്പുകള്‍ ജിദ്ദയില്‍ ഒഴിപ്പിച്ചു

ലൈസന്‍സ് ഇല്ലാത്ത നൂറുക്കണക്കിന് ലേബര്‍ ക്യാമ്പുകള്‍ ജിദ്ദയില്‍ ഒഴിപ്പിച്ചു. മാനദണ്ഡങ്ങള്‍ പാലിക്കാത്ത പല ക്യാമ്പുകള്‍ക്ക് പിഴ ചുമത്തിയതായും നഗരസഭ അറിയിച്ചു.
ജിദ്ദ നഗര പരിധിയില്‍ മാനദണ്ഡങ്ങള്‍ പാലിക്കാത്ത 180 ലേബര്‍ ക്യാമ്പുകള്‍ ഒഴിപ്പിച്ചതായി നഗരസഭ അറിയിച്ചു. താമസ കെട്ടിടങ്ങളുടെ സുരക്ഷിതത്വവും, ലൈസന്‍സും ഉള്‍പ്പെടെയുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ പല ക്യാമ്പുകളും വീഴ്ച വരുത്തിയതായി പരിശോധനയില്‍ കണ്ടെത്തി. വിവിധ സര്‍ക്കാര്‍ ഏജന്‍സികളുമായി ചേര്‍ന്ന് 934 ലേബര്‍ ക്യാമ്പുകളില്‍ നഗരസഭ ഇതിനകം പരിശോധന നടത്തി.
Read Also: വടക്കഞ്ചേരി അപകടം; മരണമടഞ്ഞ കെഎസ്ആർടിസി യാത്രക്കാർക്ക് 10 ലക്ഷം
തൊഴിലാളികളുടെ താമസ സ്ഥലങ്ങളുടെ ഗുണനിലവാരം ഉയര്‍ത്താനും പരിസരം അണുവിമുക്തമാക്കാനും ഈ പരിശോധന സഹായിച്ചിട്ടുണ്ട് എന്നാണ് വിലയിരുത്തല്‍. നിയമലംഘകര്‍ക്കെതിരെ പിഴ ചുമത്തുന്നത് ഉള്‍പ്പെടെയുള്ള ശിക്ഷാ നടപടികള്‍ സ്വീകരിച്ചു. പരിശോധന തുടരുമെന്ന് നഗരസഭ വ്യക്തമാക്കി. ലൈസന്‍സ് ഇല്ലാത്ത ലേബര്‍ ക്യാമ്പുകള്‍ ഉടന്‍ ഒഴിയാനും, ലൈസന്‍സുള്ള ക്യാമ്പുകളിലെ നിയമ ലംഘനങ്ങള്‍ പരിഹരിക്കാനും നഗരസഭ തൊഴിലുടമകള്‍ക്ക് നിര്‍ദേശം നല്‍കി.
Story Highlights: 180 unlicensed labor camps evacuated Jeddah
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here