Advertisement

പൊലീസ് പരിശോധന വെട്ടിച്ച് കാർ കടന്നുകളഞ്ഞു; ചെയ്സ് ചെയ്ത് പിടികൂടിയപ്പോൾ 92.34 കിലോ കഞ്ചാവും എം.ഡി.എം.എയും

October 9, 2022
Google News 2 minutes Read
92.34 kg of ganja and MDMA were seized

പൊലീസ് പരിശോധന വെട്ടിച്ച് കടന്ന കാറിനെ പിന്തുടർന്ന് കഞ്ചാവ് പിടികൂടി തലയോലപ്പറമ്പ് പൊലീസ്. 45 പാക്കറ്റുകളായി കടത്താൻ ശ്രമിച്ച 92.34 കിലോ കഞ്ചാവും 1.3 ​ഗ്രാം എം.ഡി.എം.എയുമാണ് പരിശോധനയിൽ കണ്ടെത്തിയത്. ലഹരിവസ്തുക്കൾ കടത്തിയ ആർപ്പൂക്കര വില്ലൂന്നി സ്വദേശി കെൻസ് സാബു, കാണക്കാരി സ്വദേശി രഞ്ജിത്ത് എന്നിവരാണ് പിടിയിലായത്. ( 92.34 kg of ganja and MDMA were seized ).

Read Also: ഉദ്ദവ് താക്കറെയ്ക്ക് വീണ്ടും തിരിച്ചടി; താക്കറെ വിഭാഗത്തിൽ നിന്നും വ്യാജ സത്യവാങ്മൂലങ്ങൾ പൊലീസ് പിടിച്ചെടുത്തു

എറണാകുളം ഭാഗത്തു നിന്നുംവന്ന കാറാണ് തലയോലപ്പറമ്പ് കൊങ്ങിണിമുക്ക് ഭാഗത്ത് വച്ച് വാഹന പരിശോധനക്കായി പൊലീസ് തടയാൻ ശ്രമിച്ചത്. പൊലീസിനെ വെട്ടിച്ച് കടന്ന് കാർ മുന്നോട്ടുപോയി. തുടർന്ന് പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. പ്രതികൾ നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതികളാണ്.

തലയോലപ്പറമ്പ് സബ് ഇൻസ്‌പെക്ടർ ദീപു, സബ് ഇൻസ്‌പെക്ടർമാരായ സിവി, സുധീരൻ, എ.എസ്.ഐമാരായ സുശീലൻ, സജികുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ബിജു, രാജീവ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കേരള പൊലീസിന്റെ ഒഫീഷ്യൽ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഈ വിവരം പൊലീസ് അറിയിച്ചത്.

Story Highlights: 92.34 kg of ganja and MDMA were seized

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here