Advertisement

എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാര്‍ ഇറങ്ങിയോടി

October 9, 2022
Google News 2 minutes Read
car caught fire while running in Ernakulam

എറണാകുളം വൈറ്റിലയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ചക്കരപ്പറമ്പ് ഹോളിഡേ ഇന്‍ ഹോട്ടലിന് മുന്നിലാണ് സംഭവം. Kl 07 AS 2574 എന്ന നമ്പറിലുള്ള ആള്‍ട്ടോ കാറിനാണ് തീപിടിച്ചത്.

Read Also: സ്വരാജ് റൗണ്ടിൽ ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു

വൈറ്റില ഭാഗത്ത് നിന്നും ഇടപ്പള്ളി ഭാഗത്തേക്ക് പോകുകയായിരുന്നു വാഹനം. തീ കത്തുന്നത് കണ്ട് യാത്രക്കാര്‍ ഇറങ്ങിയോടിയതിനാലാണ് വൻ അപകടം ഒഴിവായത്. ഫയര്‍ഫോഴ്സ് സംഘം സ്ഥലത്തെത്തിയാണ് തീ കെടുത്തിയത്.

Story Highlights: car caught fire while running in Ernakulam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here