ടോസിടണം, പക്ഷേ നാണയം മറന്നു; ഗ്രൗണ്ടിൽ ചിരി പടർത്തി മാച്ച് റഫറി: വിഡിയോ

ടോസിടാനുള്ള നാണയം നൽകാൻ മറന്ന് മാച്ച് റഫറിയും ഇന്ത്യയുടെ മുൻ പേസറുമായ ജവഗൽ ശ്രീനാഥ്. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ഏകദിനത്തിൽ ടോസിനിടെയായിരുന്നു സംഭവം. ടോസിനായി ഇന്ത്യൻ ക്യാപ്റ്റൻ ശിഖർ ധവാനും ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ കേശവ് മഹാരാജും ശ്രീനാഥിനൊപ്പം നിൽക്കുന്നു. മുൻ ഇന്ത്യൻ താരം കൂടിയായ കമൻ്റേറ്റർ സഞ്ജയ് മഞ്ജരേക്കർ മൂവരെയും പരിചയപ്പെടുത്തുന്നു. തുടർന്ന് ആരുടെ കയ്യിലാണ് കോയിൻ എന്ന് മഞ്ജരേക്കർ ചോദിക്കുന്നു. അപ്പോഴാണ് തൻ്റെ പോക്കറ്റിൽ നിന്ന് ശ്രീനാഥ് നാണയം എടുത്ത് നൽകുന്നത്. ക്യാപ്റ്റന്മാരും മഞ്ജരേക്കറും ശ്രീനാഥും ഇത് ആസ്വദിച്ച് ചിരിക്കുകയും ചെയ്തു. (Srinath forgets coin toss)
Read Also: രണ്ടാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്ക ബാറ്റ് ചെയ്യും; ഷഹബാസ് അഹ്‌മദിന് അരങ്ങേറ്റം
അതേസമയം, ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക ശക്തമായ നിലയിലാണ്. ക്വിൻ്റൺ ഡികോക്കിനെയും (5) ജന്നമൻ മലനെയും (25) വേഗം നഷ്ടമായെങ്കിലും റീസ ഹെൻറിക്ക്സും (50) എയ്ഡൻ മാർക്രവും (48) ക്രീസിൽ തുടരുകയാണ്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ദക്ഷിണാഫ്രിക്ക 26 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 130 റൺസെന്ന നിലയിലാണ്.
? Toss Update from Ranchi ?
— BCCI (@BCCI) October 9, 2022
South Africa have elected to bat against #TeamIndia in the second #INDvSA ODI.
Follow the match ▶️ https://t.co/6pFItKiAHZ @mastercardindia pic.twitter.com/NKjxZRPH4e
രണ്ട് ടീമിലും രണ്ട് വീതം മാറ്റങ്ങളുണ്ട്. കഴിഞ്ഞ മത്സരത്തിൽ നിരാശപ്പെടുത്തിയ രവി ബിഷ്ണോയ്, ഋതുരാജ് ഗെയ്ക്വാദ് എന്നിവർക്ക് പകരം ഓൾറൗണ്ടർമാരായ ഷഹബാസ് അഹ്‌മദ്, വാഷിംഗ്ടൺ സുന്ദർ എന്നിവർ ടീമിലെത്തി. ഷഹബാസിൻ്റെ അരങ്ങേറ്റമാണ് ഇത്. ദക്ഷിണാഫ്രിക്കൻ നിരയിൽ ക്യാപ്റ്റൻ ടെംബ ബാവുമ, തബ്രൈസ് ഷംസി എന്നിവർ കളിക്കില്ല. ഇരുവർക്കും ശാരീരികാസ്വാസ്ഥ്യമാണെന്നാണ് സൂചന. പകരം റീസ ഹെൻറിക്ക്സും ജോൺ ഫോർടുയിനും ടീമിലെത്തി. ബാവുമയുടെ അഭാവത്തിൽ കേശവ് മഹാരാജാണ് ദക്ഷിണാഫ്രിക്കയെ നയിക്കുക. ആദ്യ മത്സരത്തിൽ 9 റൺസിനു തോറ്റ ഇന്ത്യക്ക് ഇന്ന് ജയം അനിവാര്യമാണ്.
Read Also: ‘പന്തിനുള്ള എക്സ്-ഫാക്ടർ സഞ്ജുവിൽ ഇല്ല’: ഇന്ത്യൻ താരങ്ങളെക്കുറിച്ച് മുൻ സെലക്ടർ
ടീമുകൾ
India : Shikhar Dhawan(c), Shubman Gill, Ishan Kishan, Shreyas Iyer, Sanju Samson(w), Washington Sundar, Shahbaz Ahmed, Shardul Thakur, Kuldeep Yadav, Mohammed Siraj, Avesh Khan
South Africa : Janneman Malan, Quinton de Kock(w), Reeza Hendricks, Aiden Markram, Heinrich Klaasen, David Miller, Wayne Parnell, Keshav Maharaj(c), Bjorn Fortuin, Kagiso Rabada, Anrich Nortje
Story Highlights: Javagal Srinath forgets coin toss
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here