Advertisement

കൊച്ചിയിലെ പ്രൈവറ്റ് ബസുകളുടെ മത്സരയോട്ടം; ഒരു മാസത്തിനിടെ നടപടിയെടുത്തത് 180 ബസുകൾക്കെതിരെ | 24 Exclusive

October 9, 2022
Google News 2 minutes Read
kochi private bus race action against 180 busses

കൊച്ചിയിലെ പ്രൈവറ്റ് ബസുകളുടെ മത്സരയോട്ടത്തിൽ ഒരു മാസത്തിനിടെ നടപടിയെടുത്തത് 180 പ്രൈവറ്റ് ബസുകൾക്കെതിരെ.നിയമലംഘനം കണ്ടെത്തിയതിനെ തുടർന്നാണ് കേസെടുത്തത്.മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തിയത് 220 ബസ്സുകളിൽ. 24 എസ്‌ക്ലൂസീവ് ( kochi private bus race action against 180 busses )

ബസുകൾ അമിത വേഗതയിലാണ് സർവീസ് നടത്തുന്നതെന്നും കൃതമായി സ്റ്റോപ്പുകളിൽ നിർത്താറില്ലെന്നും യാത്രക്കാരുടെ പ്രതികരണം. കൊച്ചി നഗരത്തിൽ അമിതവേഗതയിൽ പാഞ്ഞു പോകുന്ന പ്രൈവറ്റ് ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ആയിരുന്നു പരിശോധനകൾ, കഴിഞ്ഞ ഒരു മാസത്തിനിടെ 220 ബസ്സുകളിലാണ് മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തിയത്.ഇതിൽ നിയമലംഘനം നടത്തിയ 180 ബസ്സുകൾക്കെതിരെയും കേസെടുത്തു. യാത്രക്കാർ കയറിയതിനു ശേഷം വാതിൽ അടയ്ക്കാതെയുള്ള സർവീസ്, അമിത വേഗത, എയർ ഹോൺ അടിക്കൽ തുടങ്ങി നിയമ ലംഘനം നടത്തിയ ബസ്സുകൾക്കെതിരെയാണ് നടപടി. യൂണിഫോം ഇല്ലാതെ ജീവനക്കാർ സർവീസ് നടത്തിയ ബസുകൾക്ക് എതിരെയും കേസെടുത്തിട്ടുണ്ട്. മത്സരയോട്ടത്തിനിടെ കൃത്യമായി സ്റ്റോപ്പുകളിൽ ബസ്സുകൾ നിർത്താറില്ലെന്നും പരാതിയുണ്ട്.

പാരാതികൾ ഉണ്ടാകുന്ന പശ്ചാത്തലത്തിൽ പരിശോധന കർശനമാക്കാൻ ആണ് മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം. നിയമ ലംഘനം കണ്ടെത്തിയാൽ ലൈസൻസ് ഉൾപ്പെടെ റദ്ദാക്കും.

Story Highlights: kochi private bus race action against 180 busses

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here