Advertisement

എം.കെ.സ്റ്റാലിൻ വീണ്ടും ഡിഎംകെ അധ്യക്ഷൻ

October 9, 2022
Google News 2 minutes Read

ത​മി​ഴ്​​നാ​ട്​ മു​ഖ്യ​മ​ന്ത്രി എം.​കെ.സ്റ്റാ​ലി​നെ തു​ട​ർ​ച്ച​യാ​യി ര​ണ്ടാം ത​വ​ണ ഡിഎംകെ അ​ധ്യ​ക്ഷ​നാ​യി ഐ​ക​ക​ണ്​​ഠ്യേ​ന തെ​ര​ഞ്ഞെ​ടുത്തു. മു​തി​ർ​ന്ന നേ​താ​വും ജ​ല​വി​ഭ​വ മ​ന്ത്രി​യു​മാ​യ എ​സ്.ദു​രൈ മു​രു​ക​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യായും മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യും എംപി​യു​മാ​യ ടി.​ആ​ർ.ബാ​ലു ട്ര​ഷ​റ​റാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു ( M K Stalin elected again as DMK chief ).

ക​രു​ണാ​നി​ധി​യു​ടെ മ​ക​ളും എംപി​യു​മാ​യ ക​നി​മൊ​ഴി​യെ പാ​ർ​ട്ടി ഡെ​പ്യൂട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യും പ്ര​ഖ്യാ​പി​ച്ചു. മു​ൻ കേ​ന്ദ്ര​മ​ന്ത്രി സു​ബ്ബു​ല​ക്ഷ്മി ജ​ഗ​ദീ​ശ​ൻ ഈ​യി​ടെ പാ​ർ​ട്ടി​യി​ൽ​നി​ന്ന്​ രാ​ജി​വെ​ച്ചി​രു​ന്നു. ഈ ​ഒ​ഴി​വി​ലേ​ക്കാ​ണ്​ ക​നി​മൊ​ഴി​യു​ടെ നി​യ​മ​നം. മ​ന്ത്രി​മാ​രാ​യ ഐ.പെ​രി​യ​സാ​മി, കെ.പൊ​ൻ​മു​ടി, നീ​ല​ഗി​രി എംപി​യും മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ എ.രാ​ജ, എം.​പി.അ​ന്തി​യൂ​ർ ശെ​ൽ​വ​രാ​ജ്​ എ​ന്നി​വ​ർ സെ​ക്ര​ട്ട​റി​മാ​രാ​ണ്.

Read Also: നയൻതാരയ്ക്കും വി​ഗ്നേഷ് ശിവനും ഇരട്ടക്കുട്ടികൾ

ഞാ​യ​റാ​ഴ്ച ചെ​ന്നൈ​യി​ൽ ന​ട​ന്ന ഡിഎംകെ ജ​ന​റ​ൽ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ലാ​ണ്​ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. ക​രു​ണാ​നി​ധി​യു​ടെ നി​ര്യാ​ണ​ത്തെ തു​ട​ർ​ന്ന്​ 2018 ഓ​ഗ​സ്റ്റ്​ 28നാ​ണ്​ സ്റ്റാ​ലി​ൻ ഡി​എംകെ അ​ധ്യ​ക്ഷ​നാ​യ​ത്.

Story Highlights: M K Stalin elected again as DMK chief

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here