Advertisement

റാഞ്ചി ഏകദിനം; ​ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് എഴ് വിക്കറ്റ് ജയം

October 9, 2022
Google News 2 minutes Read
Ranchi ODI; India won by seven wickets against South Africa

റാഞ്ചി ഏകദിനത്തിൽ ഇന്ത്യ ​ദക്ഷിണാഫ്രിക്കയെ എഴ് വിക്കറ്റിന് പരാജയപ്പെടുത്തി. 279 റൺസ് വിജയലക്ഷ്യം 4 ഓവർ ബാക്കി നിൽക്കെയാണ് ഇന്ത്യ മറികടന്നത്. ഇന്ത്യയ്ക്കായി ശ്രേയസ് അയ്യർ ( 111 പന്തില്‍ 113 റൺസ്) സെഞ്ച്വറി നേടിയപ്പോൾ ഇഷാൻ കിഷൻ (84 പന്തിൽ 93 റൺസ്) അർധ സെഞ്ച്വറി കരസ്ഥമാക്കി. ഇതോടെ മത്സരം 1-1ന് സമനിലയിലായി. അവസാന മത്സരം മറ്റന്നാൽ ഡൽഹിയിൽ നടക്കും. മൂന്നാം ഏകദിനത്തിൽ ജയിക്കുന്ന ടീം പരമ്പര സ്വന്തമാക്കും. 15 ഫോറുകളുടെ അകമ്പടിയോടെ 103 പന്തുകളിൽ നിന്നാണ് അയ്യർ സെഞ്ച്വറി തികച്ചത്.

20 പന്തുകൾ നേരിട്ട ഇന്ത്യന്‍ ക്യാപ്റ്റൻ ശിഖർ ധവാൻ 13 റൺസെടുത്ത് പുറത്തായി. സ്കോർ 48 ൽ നിൽക്കെ 28 റൺസെടുത്ത ശുഭ്മൻ ഗില്ലും പുറത്തായി. അതിന് ശേഷം ഒത്തുചേർന്ന ശ്രേയസ് അയ്യർ– ഇഷാൻ കിഷന്‍ സഖ്യമാണ് സ്കോർ 200 കടത്തിയത്. കരിയറിലെ ആദ്യ ഏകദിന സെഞ്ച്വറിക്കടുത്ത് നിൽക്കേയാണ് ഇഷാൻ‍ കിഷൻ പുറത്തായത്. ജോർൺ ഫോർട്യൂണിനായിരുന്നു വിക്കറ്റ്. പിന്നാലെയെത്തിയ സഞ്ജു സാംസൺ വിക്കറ്റ് കളയാതെ ശ്രദ്ധയോടെയാണ് കളിച്ചത്. 36 പന്തുകൾ നേരിട്ട സഞ്ജു 29 റൺസെടുത്ത് പുറത്താകാതെ നിന്നു.

Read Also: മാർക്രത്തിനും ഹെൻറിക്ക്സിനും ഫിഫ്റ്റി ; ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്കോർ

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക ഹെൻറിക്സിന്റെയും എയ്ഡന്‍ മർക്‌റാമിന്റെയും അർധസെ‍ഞ്ച്വറിയുടെ ബലത്തിലാണ് ഏഴു വിക്കറ്റ് നഷ്ടത്തിൽ 278 റൺസെടുത്തത്. റീസ 76 പന്തിൽ 74 ഉം മർക്‌റാം 89 പന്തിൽ 79 ഉം റൺസെടുത്തു പുറത്തായി. റീസയെ പുറത്താക്കിക്കൊണ്ടാണ് മുഹമ്മദ് സിറാജ് രണ്ടാം വിക്കറ്റ് സ്വന്തമാക്കിയത്. മർക്‌റാമിന്റെ വിക്കറ്റ് വാഷിങ്ടൻ സുന്ദറിനാണ്. ഹെൻറിച് ക്ലാസൻ (26 പന്തിൽ 30), ജാനേമൻ മലാൻ (31 പന്തിൽ 25), ഡേവിഡ് മില്ലർ (34 പന്തിൽ 35) എന്നിവരും തരക്കേടില്ലാത്ത ബാറ്റിങ് പുറത്തെടുത്തു. എട്ടു പന്തുകൾ മാത്രം നേരിട്ട ഡി കോക്ക് അഞ്ച് റൺസെടുത്ത് മുഹമ്മദ് സിറാജിന്റെ പന്തിൽ ബൗൾ‍ഡാവുകയായിരുന്നു. പിന്നാലെയെത്തിയ ക്ലാസൻ 30 റൺസെടുത്തു. ഡേവിഡ് മില്ലറും തിളങ്ങിയതോടെയാണ് ദക്ഷിണാഫ്രിക്ക 270 റൺസ് പിന്നിട്ടത്.

Story Highlights: Ranchi ODI; India won by seven wickets against South Africa

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here