ചരിത്രം കുറിച്ച് റൊണാള്‍ഡോ; ക്ലബ് ഫുട്‌ബോളില്‍ 700 ഗോളുകള്‍ നേടുന്ന ആദ്യതാരം

ക്ലബ് ഫുട്‌ബോളില്‍ ചരിത്രം കുറിച്ച് ക്രിസ്റ്റിയാനോ റൊണാള്‍ഡോ. 700 ഗോള്‍ നേടുന്ന ആദ്യ താരമെന്ന നേട്ടം ഇനി CR 7ന് സ്വന്തം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ എവര്‍ട്ടണെതിരായ മത്സരത്തിലാണ് റൊണാള്‍ഡോ ചരിത്രനേട്ടം കൈവരിച്ചത്. 934 മത്സരങ്ങളില്‍ നിന്നാണ് 700 ഗോളുകള്‍ നേടിയത്.(cristiano ronaldo scores 700th club goal )
സ്‌പോര്‍ട്‌സ് ക്ലബിനായി അഞ്ചും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി 144 ഗോളുകളും റൊണാള്‍ഡോ നേടി. 450 ഗോളുകളാണ് റയല്‍ മാഡ്രിഡിനായി നേടിയത്. യുവന്റസിനായി 101 ഗോളുകളും ക്രിസ്റ്റിയാനോ സ്വന്തമാക്കിയാണ് ക്ലബ് ഫുട്‌ബോളിലെ ചരിത്രനേട്ടം.
Read Also: കുട്ടി ആരാധകനെ കെട്ടിപ്പിടിച്ച് ക്രിസ്റ്റിയാനോ റൊണാൾഡോ; പൊട്ടികരഞ്ഞ് കുട്ടി; വീഡിയോ പുറത്ത്
Story Highlights: cristiano ronaldo scores 700th club goal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here