Advertisement

കുട്ടി ആരാധകനെ കെട്ടിപ്പിടിച്ച് ക്രിസ്റ്റിയാനോ റൊണാൾഡോ; പൊട്ടികരഞ്ഞ് കുട്ടി; വീഡിയോ പുറത്ത്

June 11, 2018
Google News 4 minutes Read
Young fan moved to tears after hugging christiano ronaldo

കളിക്കളത്തിലെ പ്രകടനത്തിനു പുറമെ ഒരു മനുഷ്യൻ എന്ന നിലയിൽ തിളങ്ങി നിൽക്കുന്ന വ്യക്തിത്വമാണ് റയൽ മഡ്രിഡ് താരം ക്രിസ്റ്റിയാനോയുടേത്. 2011 ൽ തനിക്ക് ലഭിച്ച യൂറോപ്യൻ ഗോൾഡൻ ബൂട്ട് വിറ്റ് ആ തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകിയത് ഏറെ വാർത്താശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇപ്പോഴിതാ ക്രിസ്റ്റിയാനോ തന്റെ കുട്ടി ആരാധകനെ വാരിപുണരുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്.

ലിസ്ബൺ വിമാനത്താവളത്തിലാണ് സംഭവം. ഫിഫ ലോകകപ്പിനായി റഷ്യയിലേക്ക് തിരിക്കുകയായിരുന്ന താരം തന്റെ ടീം സഞ്ചരിച്ചിരുന്ന ബസിൽ നിന്നുമിറങ്ങി
വിമാനത്താവളത്തിൽ ഇറങ്ങിയപ്പോഴാണ് സെക്യൂരിറ്റിയുടെ കണ്ണുവെട്ടിച്ച് റാഫേൽ അഗോസ്റ്റീനോ എന്ന കൊച്ചു ബാലൻ ക്രിസ്റ്റിയാനോയുടെ അടുത്തേക്ക് ഓടിയെത്തിയത്.

റൊണാൾഡോയുടെ ഏഴാം നമ്പർ ജേഴ്‌സിയണിഞ്ഞാണ് റാഫേൽ എത്തിയത്. ആദ്യം ഹൈ ഫൈവ് കൊടുത്ത ശേഷം തന്റെ ആരാധകനെ കെട്ടിപ്പിടിച്ച് ക്രിസ്റ്റിയാനോ റാഫേലിനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും, ഷർട്ടിൽ ഓട്ടോഗ്രാഫ് നൽകുകയും ചെയ്തു. അവനെ കെട്ടിപ്പിടിച്ച് ഉമ്മ നൽകുകയും ചെയ്തു. ക്രിസ്റ്റിയാനോയെ നേരിട്ട് കണ്ട് സന്തേഷത്തിൽ കുഞ്ഞു റാഫേൽ കരയുകയായിരുന്നു. ഈ അത്ഭുത നിമിഷത്തിന് സാക്ഷ്യവം വഹിച്ച് റാഫേലിന്റെ അമ്മയും ഉണ്ടായിരുന്നു.

വെള്ളിയാഴ്ച്ചയാണ് പോർച്ചുഗലിന്റെ ആദ്യ മത്സരം. സ്‌പെയിനുമായാണ് മത്സരം.

2013 ൽ ലഭിച്ച ബാലൺ ദി ഓർ പുരസ്‌കാരവും വിറ്റ് ആ തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി റോണാൾഡോ നൽകിയിരുന്നു. ചാവേർ ആക്രമണത്തിൽ ലെബനീസ് റയൽ മാഡ്രിഡ് ആരാധകൻ ഹൈദറിന് തന്റെ മാതാപിതാക്കളെ നഷ്ടപ്പെട്ടപ്പോൾ ക്രിസ്റ്റിയാനോയാണ് ഹൈദറിനെ ദത്തെടുത്തത്.

Young fan moved to tears after hugging christiano ronaldo

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here