Advertisement

വീട്ടുജോലിക്കാരിയെ ക്രൂരമായി മര്‍ദിച്ച് നട്ടെല്ലൊടിച്ചു; തൊഴിലുടമ 70,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

October 10, 2022
Google News 3 minutes Read
employer to pay 70,000dinar for beating maid uae

വീട്ടുജോലിക്കാരിയെ അതിക്രൂരമായി മര്‍ദിച്ച തൊഴിലുടമയ്‌ക്കെതിരെ കേസ്. യുഎഇയില്‍ അല്‍ അയിനിലാണ് സംഭവം. മര്‍ദനത്തില്‍ വാരിയെല്ലുകള്‍ ഒടിഞ്ഞ യുവതിക്ക് 70,000 ദിര്‍ഹം നഷ്ടപരിഹാരമായി തൊഴിലുടമ നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. യുവതിയുടെ നട്ടെല്ലിനും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. അല്‍ അയിന്‍ അപ്പീല്‍ കോടതിയുടേതാണ് നടപടി.(employer to pay 70,000dinar for beating maid uae)

തനിക്ക് നേരെയുണ്ടായ ശാരീരിക ആക്രണത്തില്‍ ഗുരുതര പരുക്കുണ്ടെന്നും 1,00,000 ദിര്‍ഹം നഷ്ടപരിഹാരം വേണമെന്നുമാണ് പരാതിക്കാരിയായ യുവതി ആവശ്യപ്പെട്ടത്. അല്‍ അയ്‌നില്‍ തന്റെ സ്‌പോണ്‍സര്‍ക്ക് വേണ്ടി ജോലി ചെയ്യുകയായിരുന്നെന്നും വീട്ടുജോലി ചെയ്യുന്നതിനിടെ സ്‌പോണ്‍സറുടെ ഭാര്യ തന്നെ മര്‍ദിച്ചെന്നും മര്‍ദനത്തില്‍ തനിക്ക് മാരകമായ പരുക്കേറ്റെന്നും യുവതി പരാതിയില്‍ പറഞ്ഞു. മുഖത്തും കണ്ണിലും നെഞ്ചിലും അടക്കം മര്‍ദനമേറ്റു.

Read Also: ടെന്നസിയിൽ വളർത്തുനായ്ക്കളുടെ ആക്രമണത്തിൽ രണ്ടു പിഞ്ചുകുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം; അമ്മ ഗുരുതരാവസ്ഥയിൽ

കേസില്‍ സ്‌പോണ്‍സറുടെ ഭാര്യ കുറ്റക്കാരിയാണെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു. ഇവര്‍ക്ക് 2000 ദിര്‍ഹം പിഴ ചുമത്തുകയും ചെയ്തു. ഇതിന് പിന്നാലെയാണ് മര്‍ദനത്തിനിരയായ യുവതി നഷ്ടപരിഹാരം ആവശ്യപ്പെട്ട് തൊഴിലുടമയ്‌ക്കെതിരെ കേസ് ഫയല്‍ ചെയ്തത്.

Read Also: അമേരിക്കന്‍ പൗരന്റെ സ്വര്‍ണവും പണവും മോഷ്ടിച്ചു; ദുബായില്‍ യുവതി അറസ്റ്റില്‍

ക്രൂരമര്‍ദനത്തിനിരയായ യുവതിക്ക് 20 ശതമാനത്തോളം വൈകല്യം സംഭവിച്ചതായും ജീവിതകാലം മുഴുവന്‍ രോഗാവസ്ഥയിലായിരിക്കുമെന്നും നിരീക്ഷിച്ചാണ് നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടത്. യുവതിയുടെ രണ്ട് കണ്ണുകള്‍ക്കും മര്‍ദനത്തില്‍ ക്ഷതമേറ്റിട്ടുണ്ടെന്നും കാഴ്ചശക്തിയെ ബാധിക്കുമെന്നും കോടതി നിരീക്ഷിച്ചു.

Story Highlights: employer to pay 70,000dinar for beating maid uae

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here