Advertisement

അമേരിക്കന്‍ പൗരന്റെ സ്വര്‍ണവും പണവും മോഷ്ടിച്ചു; ദുബായില്‍ യുവതി അറസ്റ്റില്‍

October 10, 2022
Google News 2 minutes Read
woman arrested in Dubai for stealing american man's cash and gold

അമേരിക്കന്‍ പൗരന്റെ സ്വര്‍ണവും പണവും മോഷ്ടിച്ച കേസില്‍ ദുബായില്‍ ആഫ്രിക്കന്‍ പൗരയായ യുവതിക്ക് ജയില്‍ശിക്ഷ. 1000 ദിര്‍ഹം പണവും 8000 ദിര്‍ഹം വിലമതിക്കുന്ന സ്വര്‍ണവുമാണ് യുവതി മോഷ്ടിച്ചത്. മൂന്നുമാസത്തേക്കാണ് തടവുശിക്ഷ.

കഴിഞ്ഞ ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം. നിശാക്ലബ്ബില്‍ വെച്ചാണ് യുവതിയും പരാതിക്കാരനായ അമേരിക്കന്‍ പൗരനും തമ്മില്‍ കണ്ടുമുട്ടിയത്. പരിചയപ്പെട്ട് സൗഹൃദം സ്ഥാപിച്ച ശേഷം യുവാവാണ് യുവതിയെ തന്റെ താമസസ്ഥലത്തേക്ക് ക്ഷണിച്ചത്. പിറ്റേന്ന് രാവിലെ തന്റെ അപ്പാര്‍ട്ടുമെന്റില്‍ നിന്ന് പണവും ചെയിനും നഷ്ടപ്പെട്ടതായി ഇയാള്‍ പറഞ്ഞു. യുവാവ് ഉണര്‍ന്നപ്പോഴേക്കും യുവതി പോയിക്കഴിഞ്ഞിരുന്നു. ഉടന്‍ പോലീസില്‍ വിവരമറിയിച്ചു.

Read Also: പുതിയ ക്രൂയിസ് സീസണില്‍ 9 ലക്ഷം വിനോദസഞ്ചാരികളെ സ്വീകരിക്കാനൊരുങ്ങി ദുബായി

മോഷ്ടിച്ച സ്വര്‍ണമാല യുവതി കാമുകനെ ഏല്‍പ്പിക്കുകയും ഇയാള്‍ മാല ഉരുക്കി മാര്‍ക്കറ്റില്‍ വില്‍ക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്ന് ദുബായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.

Story Highlights: woman arrested in Dubai for stealing american man’s cash and gold

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here