Advertisement

കേരളത്തിന്റെ തെക്കൻ തീരത്തും, തമിഴ്നാട് തീരത്തും ഓറഞ്ച് അലേർട്ട്

May 5, 2024
Google News 2 minutes Read
orange alert declared in kerala tamilnadu coast

കള്ളക്കടൽ പ്രതിഭാസത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിന്റെ തെക്കൻ തീരത്തും, തമിഴ്നാട് തീരത്തും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഇന്ന് രാത്രി പതിനൊന്നര വരെയാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അതേസമയം സംസ്ഥാനത്ത് 11 ജില്ലകളിൽ ചൊവ്വാഴ്ച വരെ താപനില മുന്നറിയിപ്പ് തുടരും. ബുധനാഴ്ചയോടെ വേനൽമഴ സജീവമാകും എന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രതീക്ഷ. ( orange alert declared in kerala tamilnadu coast )

കള്ളക്കടൽ പ്രതിഭാസം തുടരുന്ന സാഹചര്യത്തിലാണ് സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരളത്തിന്റെ തെക്കൻ തീരത്തും, തമിഴ്നാട് തീരത്തും ഓറഞ്ച് അലേർട്ട് പ്രഖ്യാച്ചു. ഇന്ന് രാത്രി പതിനൊന്നര വരെയാണ് മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ തീരപ്രദേശത്ത് താമസിക്കുന്നവരും മത്സ്യത്തൊഴിലാളികളും ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. 11 ജില്ലകളിൽ ചൊവ്വാഴ്ച വരെ ഉയർന്ന താപനില മുന്നറിയിപ്പ് തുടരും.11 ജില്ലകളിലാണ് യെല്ലോ അലർട്ട് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. കൊല്ലം തൃശ്ശൂർ ആലപ്പുഴ,കണ്ണൂർ കോഴിക്കോട് ജില്ലകളിൽ കപതല 39 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നും വ്യക്തമാക്കുന്നു.

ബുധനാഴ്ചയോടെ വേനൽമഴ സജീവമാകും എന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രതീക്ഷ. ഇത്തവണ ശക്തമായ മൺസൂൺ ലഭിക്കുമെന്നും കാലാവസ്ഥാ വകുപ്പ് കണക്കുകൂട്ടുന്നു.

Story Highlights : orange alert declared in kerala tamilnadu coast

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here