മസാല ബോണ്ട് കേസ്; ഇഡി സമൻസിനെതിതെ തോമസ് ഐസക്ക് സമർപ്പിച്ച ഹർജിയിൽ വിധി ഇന്ന്
മസാല ബോണ്ട് കേസിൽ ഇഡി സമൻസിനെതിരെ മുൻ ധനമന്ത്രി തോമസ് ഐസക്കും, മസാലബോണ്ടിനെതിരായ ഇഡി അന്വേഷണം ചോദ്യം ചെയ്ത് കിഫ്ബിയും സമർപ്പിച്ച ഹർജികളില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് വി.ജി അരുണിന്റെ ബഞ്ചാണ് വിധി പറയുന്നത്. കിഫ്ബിയുടെ മസാലബോണ്ടുമായി ബന്ധപ്പെട്ട് ഇഡി തനിക്ക് നല്‍കിയ നോട്ടീസുകള്‍ നിയമപരമല്ലെന്നാണ് ഐസക്ക് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
മസാലബോണ്ടുകൾ ഇറക്കിയതിൽ വിദേശനാണ്യ വിനിമയ നിയമത്തിന്‍റെ ലംഘനമുണ്ടോയെന്ന അന്വേഷണത്തിന്റെ ഭാഗമായാണ് ഇഡി മുൻ ധനമന്ത്രിക്ക് സമൻസ് നൽകിയത്. ഇതിനെതിരെ തോമസ് ഐസക്ക് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇഡിയുടെ നടപടി സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു. അതേസമയം വിഷയത്തിൽ കോടതി ഇടപെടരുതെന്നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചിരിക്കുന്നത്.
അന്വേഷണത്തിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള ശ്രമമാണ് തോമസ് ഐസക്ക് നടത്തുന്നതെന്ന് നേരത്തെയും ഇഡി ചൂണ്ടിക്കാട്ടിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി വിവരശേഖരണത്തിന് ഹാജരാകാൻ നോട്ടീസ് അയച്ചപ്പോൾതന്നെ ഇതിനെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ്. അന്വേഷണം പ്രാഥമികഘട്ടത്തിലാണ്. ഇതിന്‍റെ പേരിൽ ഹർജിക്കാർക്ക് ഒരു നഷ്ടവും ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. അതിനാൽ, നിലവിലെ അവസ്ഥയിൽ ഹർജി അപക്വമാണെന്നും ഇഡി കോടതിയെ അറിയിച്ചിരുന്നു.
Story Highlights: Masala Bond Case; Judgment on the petition filed by Thomas Isaac against the ED summons today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here