Advertisement

വിഴിഞ്ഞം തുറമുഖ നിർമാണം തടസപ്പെട്ടതിൽ പ്രതിരോധത്തിലായി സർക്കാർ

October 10, 2022
Google News 1 minute Read

വിഴിഞ്ഞം തുറമുഖ നിർമാണം തടസപ്പെട്ടതിൽ പ്രതിരോധത്തിലായി സർക്കാർ. ലത്തീൻ അതിരൂപതയുടെ ഉപരോധസമരം കാരണമുണ്ടായ നഷ്ടങ്ങൾ സർക്കാർ വഹിക്കണമെന്ന അദാനിഗ്രൂപ്പിന്റെ ആവശ്യം സർക്കാർ നിരാകരിച്ചേക്കും. വ്യാഴാഴ്ച തുറമുഖ മന്ത്രിയുടെ നേതൃത്വത്തിലുള്ള ചർച്ചയിൽ ഇത് സംബന്ധിച്ച് ധാരണയാകും. നിർമാണം തസപ്പെട്ടതുമൂലം നൂറ് കോടിയോളം രൂപയുടെ നഷ്ടമുണ്ടായെന്നാണ് അദാനിഗ്രൂപ്പ് സർക്കാരിന് നൽകിയ റിപ്പോർട്ട്‌. പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാനാവില്ലെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചതോടെ സമരസമിതിയുമായുള്ള സമവായ ചർച്ചകൾക്കും ഇനി വേഗമേറും. അതേസമയം സമരം ശക്തമായി തുടരുമെന്ന നിലപാട് ആവർത്തിക്കുകയാണ് ലത്തീൻ അതിരൂപത.

Story Highlights: vizhinjam port protest adani

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here