Advertisement

ആദ്യം നൽകിയിരുന്ന പേര് അമിതാഭ് ബച്ചൻ എന്നായിരുന്നില്ല; ബോളിവുഡിന്റെ ബിഗ് ബിയെ കുറിച്ച് അധികമാർക്കുമറിയാത്ത 11 കാര്യങ്ങൾ

October 11, 2022
Google News 3 minutes Read
11 lesser known facts about amitabh bachan

ബോളിവുഡിന്റെ ഷെഹൻഷയ്ക്ക് ഇന്ന് 80 വയസ് തികയുകയാണ്. ശബ്ദം മോശമാണെന്ന് ചൂണ്ടിക്കാട്ടി ഓൾ ഇന്ത്യ റേഡിയോയിൽ ജോലി ലഭിക്കാത്ത ബച്ചന്റെ ശബ്ദവും അദ്ദേഹം ആലപിച്ച ഗാനങ്ങളും നൂറിലേറെ തവണ ഇന്ത്യയെമ്പാടുമുള്ള ടെലിവിഷൻ ചാനലുകളിലും റേഡിയോകളിലും അലയടിക്കാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകളാകുന്നു. ( 11 lesser known facts about amitabh bachan )

അഭിനേതാവായിട്ടായിരുന്നില്ല അമിതാഭ് ബച്ചന്റെ സിനിമയിലേക്കുള്ള രംഗപ്രവേശം, മറിച്ച് വോയ്‌സ് ഓവർ ആർട്ടിസ്റ്റായിട്ടായിരുന്നു. 1969 ൽ പുറത്തിറങ്ങിയ ഭുവൻ ഷോം എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു ആദ്യമായി ബച്ചൻ ശബ്ദം നൽകിയത്.

ഹിന്ദി കവി ഹരിവൻഷ് റായ് ബച്ചന്റേയും സാമൂഹ്യ പ്രവർത്തക തേജി ബച്ചന്റേയും മകനായി പിറന്ന അമിതാഭ് ബച്ചന് ആദ്യം നൽകിയിരുന്ന പേര് ഇൻക്വിലാബ് എന്നായിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി വ്യാപകമായി ഉയർന്ന് കേട്ട ‘ഇൻക്വിലാബ് സിന്ദാബാദ്’ മുദ്രാവാക്യങ്ങളിൽ ആകൃഷ്ടനായാണ് ഹരിവൻഷ് മകന് ഇൻക്വിലാബ് എന്ന പേര് നൽകിയത്. എന്നാൽ ഹരിവൻഷിന്റെ സുഹൃത്തും കവിയുമായിരുന്ന സുമിത്രാനന്ദൻ പന്താണ് അമിതാഭ് എന്ന പേര് നിർദേശിച്ചത്. ശ്രീവാസ്തവയെന്നായിരുന്നു പേരിന് വാല് വന്നത്. എന്നാൽ ജാതീയ വ്യവസ്ഥയ്‌ക്കെതിരായിരുന്ന അമിതാഭ് ബച്ചന്റെ അച്ഛൻ പേരിൽ നിന്ന് ശ്രീവാസ്തവ മാറ്റി ‘കുട്ടിയെ പോലെ’ എന്ന് അർത്ഥം വരുന്ന ബച്ചൻ എന്ന പേര് നൽകി. അങ്ങനെ ഇൻക്വിലാബ് ശ്രീവാസ്തവ അമിതാഭ് ബച്ചനായി.

Read Also: ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന് ഇന്ന് എൺപതാം പിറന്നാൾ

ബോളിവുഡിൽ ഏറ്റവും കൂടുതൽ ഡബിൾ റോളുകൾ ചെയ്തിട്ടുള്ള വ്യക്തിയും അമിതാഭ് ബച്ചനാണ്. 1983 ൽ പുറത്തിറങ്ങിയ മഹാനിൽ അദ്ദേഹം ട്രിപ്പിൾ റോളിലും എത്തിയിട്ടുണ്ട്.

അമിതാഭ് ബച്ചൻ സിനിമാ മേഖലയ്ക്ക് നൽകിയ സംഭാവനകൾ കണക്കിലെടുത്ത് നിരവധി വിദേശ സർക്കാരുകൾ അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. ഫ്രഞ്ച് സർക്കാര് നൽകിയ ‘നൈറ്റ് ഓഫ് ദ ലീജ്യൺ ഓഫഅ ഓണർ’ ആണ് അതിൽ പ്രധാനം. 2014 ൽ ഓസ്‌ട്രേലിയയിലെ ലാ ത്രോബ് സർവകലാശാല അമിതാഭ് ബച്ചന്റെ പേരിൽ ഒരു സ്‌കോളർഷിപ്പ് തന്നെ നൽകുന്നുണ്ട്.

തൊണ്ണൂറുകളിൽ അദ്ദേഹം തിരിച്ചുവരവ് നടത്തിയ ‘മൃത്യുദാദ’ എന്ന ചിത്രത്തിന് പിന്നാലെയാണ് അദ്ദേഹത്തിന് ബിഗ് ബി എന്ന പേര് ലഭിച്ചത്. അമിതാഭ് ബച്ചന്റെ പ്രിയപ്പെട്ട സ്‌ക്രീൻ പേര് വിജയ് എന്നതായിരുന്നു. ഇരുപതിലേറെ തവണയാണ് വിജയ് എന്ന പേരിൽ ബച്ചൻ സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടത്.

മാഡം തുസാഡ്‌സ് മെഴുക് മ്യൂസിയത്തിൽ മെഴുക് പ്രതിമ പണിയപ്പെട്ട ആദ്യ ഏഷ്യൻ അഭിനേതാവ് അമിതാഭ് ബച്ചനാണ്.

വളരെ ധൃതി പിടിച്ചായിരുന്നു അമിതാഭ് ബച്ചന്റേയും ജയാ ബച്ചന്റേയും വിവാഹം. 1973 ലാണ് ഇരുവരും വിവാഹിതരായത്. അമിതാഭ് ബച്ചന്റെ സഞ്ജീർ എന്ന ചിത്രത്തിന്റെ വിജയം ആഘോഷിക്കാനായി വിദേശത്തേക്ക് പോകാനായിരുന്നു ഇരുവരും ധൃതി പിടിച്ച് വിവാഹിതരായത്.

വാച്ചുകളുടേയും പേനകളുടേയും വലിയ കളക്ഷനുണ്ട് അമിതാഭ് ബച്ചന്. ആയിരക്കണക്കിന് പേനകളാണ് അദ്ദേഹത്തിന്റെ ശേഖരത്തിലുള്ളത്.

അമിതാഭ് ബച്ചൻ താമസിക്കുന്ന ജൽസ എന്ന മുംബൈയിലെ ബംഗ്ലാവ് യഥാർത്ഥത്തിൽ അദ്ദേഹം പണി കഴിപ്പിച്ചതല്ല. അദ്ദേഹത്തിന്റെ ‘സട്ടേ പെ സട്ടാ’ എന്ന ചിത്രത്തിന് പ്രതിഫലമായി സംവിധായകൻ രമേശ് സിപ്പി നൽകിയതാണ് ജൽസ എന്ന വീട്.

ഇരു കൈകൾക്കും ഒരു പോലെ വഴക്കമുള്ള വ്യക്തിയാണ് അമിതാഭ് ബച്ച്ചൻ. അതുകൊണ്ട് ഇടം കൈയനെന്നോ വലം കൈയനെന്നോ വിളിക്കാൻ സാധിക്കില്ല.

Story Highlights: 11 lesser known facts about amitabh bachan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here