Advertisement

2000 ചോക്ലേറ്റ് തൂവലുകൾ കൊണ്ട് ഒരു ഫീനിക്സ് പക്ഷി; ശ്രദ്ധനേടി വിഡിയോ

October 11, 2022
Google News 2 minutes Read

എല്ലാവർക്കും പ്രിയപ്പെട്ട ഒന്നാണ് ചോക്ലേറ്റ്. ഭക്ഷ്യയോഗ്യമായ ഗംഭീരമായ വിഭവങ്ങൾ സൃഷ്ടിക്കുന്നതിനായി വിവിധ തരം ചോക്ലേറ്റുകൾ ഉപയോഗിച്ച് ബേക്കർമാരും പാചകക്കാരും അമ്പരപ്പിക്കുന്ന രൂപങ്ങൾ ഉണ്ടാക്കാറുണ്ട്. ചോക്ലേറ്റ് ഉപയോഗിച്ച് ഭക്ഷ്യയോഗ്യമായ ഡിസൈനുകളും ഒരുക്കാം. അത്തരം നിരവധി വിഡിയോകൾ നമ്മൾ സോഷ്യൽ മീഡിയയിൽ കണ്ടുശീലിച്ചിട്ടുണ്ട്. അങ്ങനെയൊരു ഒരു വിഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ശ്രദ്ധനേടുന്നത്.

വിവിധ തീമുകളിലും വലുപ്പത്തിലും നിറത്തിലും പാറ്റേണിലും ഭക്ഷ്യയോഗ്യമായ കേക്കുകൾ ഇപ്പോൾ ഉണ്ടാകാറുണ്ട്. ലോകമെമ്പാടുമുള്ള പേസ്ട്രി ഷെഫുകൾ റിയലിസ്റ്റിക് കേക്കുകളും മറ്റുമായി അമ്പരപ്പിക്കാറുമുണ്ട്. ഇപ്പോഴിതാ, ചോക്ലേറ്റ് മാസ്റ്റർപീസുകൾ നിർമ്മിക്കുന്നതിൽ പ്രശസ്തനായ പേസ്ട്രി ഷെഫ് അമൗറി ഗിച്ചോണിന്റെ പുതിയ സൃഷ്ടി അമ്പരപ്പിക്കുകയാണ്.

ഗ്യൂച്ചോൺ ഒരു ഫീനിക്സ് പക്ഷിയെ ചോക്ലേറ്റ് കൊണ്ട് ഒരുക്കിയിരിക്കുകയാണ്. 2,000 ചോക്ലേറ്റ് തൂവലുകൾ കൊണ്ട് അതിമനോഹരമായി ഈ പക്ഷിരൂപം അണിയിച്ചൊരുക്കിയിട്ടുമുണ്ട്. ചോക്ലേറ്റും ഫുഡ് കളറും ഉപയോഗിച്ച് പക്ഷിയെ എങ്ങനെ സൃഷ്ടിച്ചുവെന്ന് കാണിക്കുന്ന ഒരു ക്ലിപ്പ് പേസ്ട്രി ഷെഫ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു. “ചോക്ലേറ്റ് ഫീനിക്സ്! 2000 ചോക്ലേറ്റ് തൂവലുകളിലൂടെ ഫീനിക്സ് ഒടുവിൽ പുനർജനിച്ചു,” അദ്ദേഹം അതിന് അടിക്കുറിപ്പ് നൽകി. 13 ദശലക്ഷത്തിലധികം വ്യൂസും 8.9 ലക്ഷം ലൈക്കുകളുമായി ക്ലിപ്പ് ഇപ്പോൾ വൈറലായിക്കഴിഞ്ഞു.

Story Highlights: chocolate phoenix

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here