‘ഞാൻ കൂടെയുണ്ട്’; സന്ദീപ് വാര്യർക്ക് പിന്തുണയുമായി രാമസിംഹൻ

സാമ്പത്തിക തട്ടിപ്പിനെ തുടർന്ന് ബിജെപി സംസ്ഥാന വക്താവ് സ്ഥാനത്തുനിന്ന് നീക്കിയ സന്ദീപ് വാര്യർക്ക് പിന്തുണയുമായി ബിജെപി മുൻ സംസ്ഥാന സമിതിയംഗവും സിനിമ സംവിധായകനുമായ രാമസിംഹൻ അബൂബക്കർ. ‘ഞാൻ കൂടെയുണ്ട് സന്ദീപ് വാര്യർ’ എന്ന് ഒറ്റവരിയിൽ ഫേസ്ബുക്കിലെഴുതിയാണ് രാമസിംഹൻ പിന്തുണയറിയിച്ചത്. കോട്ടയത്ത് ചേർന്ന ബിജെപി സംസ്ഥാന ഭാരവാഹി യോഗത്തിൽ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനാണ് സന്ദീപ് വാര്യരെ പുറത്താക്കികാെണ്ടുളള തീരുമാനം പ്രഖ്യാപിച്ചത്.(director ramasimhan supports sandeep warrier)
Read Also: നയൻതാരയ്ക്കും വിഗ്നേഷ് ശിവനും ഇരട്ടക്കുട്ടികൾ
അതേസമയം പട്ടാമ്പി കൊപ്പത്ത് മലയുടെ താഴ്വാരത്ത് മൊബൈൽ റേഞ്ച് ഇല്ലാതെ പഠിക്കാൻ കുട്ടികൾ കഷ്ടപ്പെട്ടിരുന്നെന്ന് സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു. മൊബൈൽ ടവർ അനുവദിക്കാൻ ഇടപെട്ടതിൽ ഫേസ്ബുക്ക് കുറിപ്പുമായാണ് ബിജെപി മുൻ വക്താവ് രംഗത്തെത്തിയത്. മൊബൈൽ റേഞ്ച് ഇല്ലാതെ കഷ്ടപ്പെട്ടിരുന്നതിനാൽ ഇടപെട്ട് റിലയൻസുമായി ബന്ധപ്പെട്ട് ടവർ സ്ഥാപിക്കാൻ മുൻകൈയെടുത്തെന്നാണ് സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചത്. ടവർ സ്ഥാപിക്കുന്നത് സാങ്കേതികമായി വലിയ ചിലവുള്ള കാര്യമായതിനാൽ ആരും തയ്യാറായില്ലെന്നും ഒടുവിൽ റിലയൻസുമായി ബന്ധമുള്ള മുംബൈയിലെ ശങ്കരേട്ടനെ ബന്ധപ്പെട്ടതിനെ തുടർന്ന് 80 ലക്ഷം രൂപ ചെലവിൽ ടവർ സ്ഥാപിച്ചെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം സന്ദീപിനെതിരായ പരാതികൾ മാധ്യമങ്ങളോട് പറയേണ്ടതില്ലെന്നും കെ സുരേന്ദ്രൻ യോഗത്തിന് ശേഷം പറഞ്ഞിരുന്നു. നടപടിയെ കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്നും സുരേന്ദ്രൻ ഒഴിഞ്ഞുമാറുകയും ചെയ്തു. പാർട്ടിയുടെ പേരിൽ സാമ്പത്തിക പിരിവ് നടത്തിയെന്ന് ഉൾപ്പടെ പരാതികളാണ് സന്ദീപിനെതിരെ ഉയർന്നത്. സംസ്ഥാന വക്താവ് എന്ന നിലയിൽ പ്രവർത്തനം തൃപ്തികരമല്ലെന്നും യോഗം വിലയിരുത്തി.
Story Highlights: director ramasimhan supports sandeep warrier
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here