രാവിലെ ശൗചാലയത്തിലെത്തിയപ്പോള്‍ കണ്ടത് ആറടി നീളമുള്ള മുതലയെ;ഭയന്നുവിറച്ച് വീട്ടുകാര്‍; ചിത്രങ്ങള്‍ വൈറല്‍

ശുചിമുറിയില്‍ അപ്രതീക്ഷിതമായി പാറ്റയേയും എട്ടുകാലിയേയും പഴുതാരയേയുമൊക്കെ കണ്ടാല്‍ പോലും ഭയന്നുവിറച്ചുപോകുന്ന നിരവധി ആളുകളുണ്ട്. ശുചിമുറിയില്‍ പാമ്പ് കയറിയെന്ന വാര്‍ത്തകളും നമ്മള്‍ കേള്‍ക്കാറുണ്ട്. എന്നാല്‍ ഗുജറാത്തിലെ ആനന്ദ് ജില്ലയിലെ ഒരു വീട്ടിലെ ശുചിമുറിയില്‍ കഴിഞ്ഞ ദിവസം ക്ഷണിക്കപ്പെടാതെ വന്നെത്തിയത് ആരും ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു അതിഥിയാണ്. (6-Foot Long Crocodile In A Toilet In Gujarat)
അതിരാവിലെ പതിവുപോലെ പ്രഭാതകൃത്യങ്ങള്‍ക്കായി ശൗചാലയത്തില്‍ കയറിയ വീട്ടുകാരന്‍ കണ്ടത് താന്‍ കാലുവച്ചിരിക്കുന്നതിന്റെ തൊട്ടടുത്തായി അനങ്ങാതെ കിടക്കുന്ന വലിയൊരു മുതലയെയാണ്. ഏകദേശം ആറടിക്കടുത്ത് നീളമുള്ള ഭീമാകാരനായ മുതലയെ അപ്രതീക്ഷിതമായി സ്വന്തം ശൗചാലയത്തില്‍ കണ്ടതോടെ വീട്ടുകാരന്‍ ഭയചകിതനായി. ഉടന്‍ തന്നെ ചാടി പുറത്തിറങ്ങിയ അയാള്‍ ഒട്ടും സമയം കളയാതെ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു.

കാരക്കുവ മേഖലയിലെ ഖോഡിയാര്‍ മാതാജി ക്ഷേത്രത്തിന് തൊട്ടടുത്തുള്ള വീട്ടിലാണ് മുതലയെത്തിയത്. ക്ഷേത്രത്തിലെ കുളത്തില്‍ നിന്നാകാം മുതലയെത്തിയതെന്നാണ് സംശയിക്കപ്പെടുന്നത്. ഉദയ്‌സിംഗ് റാത്തോഡ് എന്നയാളുടെ വീട്ടിലാണ് മുതലയെത്തിയത്. ഇയാള്‍ വിവരമറിയിച്ച് ഉടന്‍ തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മുതലയെ പിടിച്ച് കുളത്തിലേക്ക് വിട്ടു. വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും പകര്‍ത്തിയ മുതലയുടെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ശ്രദ്ധ നേടി വരികയാണ്.
Story Highlights: 6-Foot Long Crocodile In A Toilet In Gujarat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here