പ്രധാനമന്ത്രിയുടെ ഫോട്ടോയ്ക്ക് പിന്നിലെ കാഴ്ചകള്‍ എന്ന പേരില്‍ വ്യാജപ്രചാരണം; വസ്തുതയെന്ത്? [24 Fact Check]

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പുതിയ ഫോട്ടോയ്ക്ക് പിന്നിലെ കാഴ്ചകള്‍ എന്ന ക്യാപ്ഷനോടെ സമൂഹമാധ്യമങ്ങളില്‍ പലയിടത്തും ഒരു ചിത്രം വ്യാപകമായി പ്രചരിക്കപ്പെടുന്നുണ്ട്. പ്രധാനമന്ത്രിക്കൊപ്പം ഒരു ഫോട്ടോഗ്രാഫര്‍ കൂടി നില്‍ക്കുന്നതായി കാണിക്കുന്ന ഈ ചിത്രം യഥാര്‍ത്ഥമാണോ? പ്രചാരണത്തിന് പിന്നിലെ സത്യാവസ്ഥ പരിശോധിക്കാം. (Fact-Check: PM Modi’s Photo Showing Photographer on the Ground Is Edited)
ഗാന്ധി ജയന്തി ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഡല്‍ഹിയിലെ ഗാന്ധി സ്മൃതി സന്ദര്‍ശിക്കുന്ന ചിത്രങ്ങള്‍ ഏറെ ശ്രദ്ധ നേടിയതിന് പിന്നാലെയാണ് മറ്റൊരു ചിത്രം വൈറലാകാന്‍ തുടങ്ങിയത്. നിലത്തുകിടന്നുകൊണ്ട് ക്യാമറയില്‍ ചിത്രം പകര്‍ത്തുന്ന ഒരു ഫോട്ടോഗ്രാഫറെ കൂടി ഉള്‍പ്പെടുത്തി മോദിയുടെ ഗാന്ധി സ്മൃതി ചിത്രം വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. പ്രധാനമന്ത്രിയുടെ ഓരോ ചിത്രവും ഇത്ര കഷ്ടപ്പെട്ടാണ് ഫോട്ടോഗ്രാഫര്‍ പകര്‍ത്തുന്നതെന്നുള്ള കുറിപ്പും പലയിടത്തും പ്രത്യക്ഷപ്പെട്ടു. എന്നാല്‍ ഈ പ്രചാരണത്തിന് വാസ്തവവുമായി ബന്ധമില്ല. ഗൂഗിളില്‍ നിന്നെടുത്ത ഫോട്ടോഗ്രാഫറുടെ ചിത്രം മോദിയുടെ ചിത്രത്തിനൊപ്പം എഡിറ്റ് ചെയ്ത് ചേര്‍ത്തതാണ്.
Story Highlights: Fact-Check: PM Modi’s Photo Showing Photographer on the Ground Is Edited
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here