‘കഞ്ചാവ് ഉപയോഗിച്ചതിന് ആരും ജയിലില്‍ കിടക്കേണ്ട കാര്യമില്ല’; ജോ ബൈഡനെ പിന്തുണച്ച് കമലാ ഹാരിസ്

കഞ്ചാവ് കേസില്‍പ്പെട്ട ആയിരക്കണക്കിന് ആളുകള്‍ക്ക് മാപ്പുനല്‍കിയതില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ പിന്തുണച്ച് വൈസ് പ്രസിഡന്റ് കമല ഹാരിസ്. കഞ്ചാവ് വലിട്ടതിന്റെ പേരില്‍ ആരും ജയില്‍ കിടക്കേണ്ടതില്ലെന്ന് കമലാ ഹാരിസ് ഒരു അഭിമുഖത്തില്‍ പറഞ്ഞു. രാജ്യത്തെ ഗവര്‍ണര്‍മാര്‍ ജോ ബൈഡന്റെ മാതൃക പിന്തുടരണമെന്നും കമലാ ഹാരിസ് അഭ്യര്‍ത്ഥിച്ചു. ചെറിയ തോതില്‍ കഞ്ചാവ് കൈവശം വയ്ക്കുന്നതോ ഉപയോഗിക്കുന്നതോ ക്രിമിനല്‍വത്ക്കരിക്കേണ്ടതില്ലെന്നും കമലാ ഹാരിസ് അഭിപ്രായപ്പെട്ടു. (nobody should go to jail for smoking weed says kamala harris)
ചെറിയ തോതില്‍ കഞ്ചാവ് കൈവശം വച്ചതിനോ ഉപയോഗിച്ചതിനോ ആരെങ്കിലും ജയില്‍ ശിക്ഷ അനുഭവിക്കേണ്ടതില്ല എന്ന് പറഞ്ഞാണ് ചെറിയ കഞ്ചാവ് കേസില്‍പ്പെട്ട ആയിരക്കണക്കിന് ആളുകള്‍ക്ക് മാപ്പ് നല്‍കുന്നതായി ബൈഡന്‍ ഉത്തരവിറക്കിയത്. എല്ലാ സംസ്ഥാനങ്ങളും ഈ ഉത്തരവ് നടപ്പിലാക്കണമെന്നും ജോ ബൈഡന്‍ പറഞ്ഞു.
Read Also: ഭൂമിയെ ലക്ഷ്യമിട്ടെത്തിയ ഛിന്നഗ്രഹത്തിന്റെ വഴിമാറ്റി; ഡാര്‍ട്ട് ദൗത്യം വിജയിച്ചതായി സ്ഥിരീകരിച്ച് ഗവേഷകര്‍
രാജ്യത്ത് കഞ്ചാവ് ഭാഗികമായെങ്കിലും നിയമവിധേയമാക്കുന്നതിന് മുന്നോടിയായാണ് ഈ നീക്കം.ആയിരക്കണക്കിന് ആളുകളുടെ ജീവിതം കഞ്ചാവ് കേസില്‍ പെട്ട് നശിച്ചു. കഞ്ചാവിനോടുള്ള തെറ്റായ സമീപനം കൊണ്ടാണിത്. ഈ തെറ്റുകള്‍ തിരുത്താനുള്ള സമയമാണിതെന്ന് ജോ ബൈഡന്‍ പറഞ്ഞിരുന്നു. നിലവില്‍ അമേരിക്കയില്‍ 6500ഓളം ആളുകളെയാണ് കഞ്ചാവ് കേസിലെ നിയമം നേരിട്ട് ബാധിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
Story Highlights: nobody should go to jail for smoking weed says kamala harris
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here