Advertisement

‘സഞ്ജു കൊള്ളാം, പക്ഷേ ഋഷഭ് പന്തിനു പകരക്കാരനാവില്ല’; വസീം ജാഫർ

October 12, 2022
Google News 1 minute Read

സഞ്ജു സാംസണെ ഋഷഭ് പന്തിനു പകരക്കാരനായി പരിഗണിക്കാനാവില്ലെന്ന് ഇന്ത്യയുടെ മുൻ താരം വസീം ജാഫർ. സഞ്ജു തന്നിൽ ഏറെ മതിപ്പുളവാക്കിയെങ്കിലും ഏകദിന ക്രിക്കറ്റിൽ ഋഷഭ് പന്തിനു പകരം താരത്തെ പരിഗണിക്കാനാവില്ല എന്നായിരുന്നു ജാഫറിൻ്റെ പ്രസ്താവന. ഇഎസ്പിഎൻ ക്രിക്കിൻഫോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ജാഫറിൻ്റെ പ്രസ്താവന.

“തീർച്ചയായും സഞ്ജു എന്നിൽ വളരെ മതിപ്പുളവാക്കി. എല്ലായ്പ്പോഴും സഞ്ജുവിൻ്റെ സ്ഥിരതയെച്ചൊല്ലി ചില ചോദ്യങ്ങൾ നിലനിന്നിരുന്നു. ആദ്യ കളി ഫിനിഷ് ചെയ്യാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. പക്ഷേ, തുടർന്നുള്ള രണ്ട് മത്സരങ്ങളിലും പുറത്താവാതെ നിന്ന് കളി ഫിനിഷ് ചെയ്യാൻ കഴിഞ്ഞു. ഇംഗ്ലണ്ടിനെതിരെ പരമ്പര നേടിത്തന്ന പന്തിൻ്റെ സെഞ്ചുറി നമ്മൾ വേഗം മറക്കുന്നു. അത് ഏകദിനത്തിലായിരുന്നു. ടി-20യിൽ തീർച്ചയായും പന്തിനു സ്ഥിരതയില്ല. പ്രത്യേകിച്ച് നാല്, അഞ്ച് സ്ഥാനങ്ങളിൽ. പക്ഷേ, ടെസ്റ്റുകളിലും ഏകദിനങ്ങളിലും പന്തിന് എതിരാളികളുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ലോകേഷ് രാഹുൽ കീപ്പറാണെങ്കിലും സഞ്ജു നന്നായി കളിച്ചെങ്കിലും ഏകദിനത്തിൽ പന്തിനെ ഒഴിവാക്കാനാവില്ല. സഞ്ജു പ്ലാനുകളിലുണ്ടാവണം. പക്ഷേ, അത് പന്തിനെ മാറ്റിക്കൊണ്ടാവരുത്.”- ജാഫർ പറഞ്ഞു.

Story Highlights: sanju samson wasim jaffer rishabh pant

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here