Advertisement

നരബലി : പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

October 12, 2022
Google News 2 minutes Read
thiruvalla human sacrifice culprits

ഇലംതിട്ട നരബലിയിലെ പ്രതികളെ കൊച്ചിയിൽ എത്തിച്ചു. ഇന്ന് കോടതിയിൽ ഹാജരാക്കും. പ്രധാന പ്രതി ഷാഫി, ഭഗവൽ സിംഗ്, ലൈല എന്നിവർക്കായുള്ള കസ്റ്റഡി അപേക്ഷയും ഇന്ന് പൊലീസ് സമർപ്പിക്കും. ( thiruvalla human sacrifice culprits )

തെളിവെടുപ്പിന്ന് ശേഷം ഇന്നലെ രാത്രിയാണ് തിരുവല്ലയിൽ നിന്ന് പ്രതികളെ കൊച്ചിയിൽ എത്തിച്ചത്. കൊലപാതകത്തിന്റെ കൂടുതൽ വിശദാംശങ്ങൾ കണ്ടെത്തുന്നതിന് പ്രതികളെ കസ്റ്റഡിയിൽ വാങ്ങാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. പ്രധാന പ്രതി ഷാഫി, ഭഗവൽ സിംഗ്, ലൈല എന്നിവരെ രാവിലെ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും.

Read Also: നരബലി നടത്തിയത് സർവൈശ്വര്യ പൂജയ്ക്ക് വേണ്ടി; പത്മയുടെ തിരോധാനത്തെ കുറിച്ചുള്ള അന്വേഷണം എത്തിയത് നരബലിയിൽ

നരബലിയുടെ മുഖ്യആസൂത്രകനായ ഷാഫിക്ക് ദമ്പതികളുമായുള്ള ബന്ധമാണ് പോലിസ് പരിശോധിക്കുന്നത്. പണത്തിന്ന് വേണ്ടി മാത്രമല്ല, കൊലപാതകത്തിന് പിന്നിൽ മറ്റ് താല്പര്യങ്ങൾ ഷാഫിക്ക് ഉണ്ടെന്നാണ് പോലിസ് നിഗമനം. മൂവരും ചേർന്നാണ് അതിക്രൂരമായ കൊലപാതകം നടത്തിയതെന്ന് പോലിസ് കണ്ടെത്തിയിട്ടുണ്ട്. എറണാകുളം ജില്ലയിലെ ലോട്ടറി വില്പന നടത്തുന്ന കൂടുതൽ സ്ത്രീകളെ ഷാഫി വലയിലാക്കാൻ ശ്രമിച്ചിട്ടുണ്ടോ എന്നും പോലിസ് പരിശോധിക്കുന്നു. ഇന്നലെ കണ്ടെത്തിയ പത്മത്തിന്റെയും, റോസ്ലിന്റെയും മൃതദേഹ അവശിഷ്ടങ്ങളുടെ ഡിഎൻഎ പരിശോധന ഫലം ഇന്ന് ലഭിക്കും.

Story Highlights: thiruvalla human sacrifice culprits

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here