ആയുധവുമായി വീട്ടില്‍ക്കയറി അമ്മയേയും മകളേയും വെട്ടി യുവാവ്; പിന്നില്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിലെ പകയെന്ന് സൂചന

കണ്ണൂര്‍ തലശേരിയില്‍ അമ്മയ്ക്കും മകള്‍ക്കും നേരെ യുവാവിന്റെ ആക്രമണം. ഉസംമൊട്ട സ്വദേശി ഇന്ദുലേഖയ്ക്കും മകള്‍ പൂജയ്ക്കും യുവാവിന്റെ വെട്ടേറ്റു. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനാണ് യുവാവ് ഇരുവരേയും വെട്ടിപരുക്കേല്‍പ്പിച്ചതെന്നാണ് സൂചന. ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. (young man attacked mother and daughter in thalassery)
ഇന്ന് വൈകിട്ട് എഴരയോടെയാണ് സംഭവം നടന്നത്. അമ്മയേയും മകളേയും യുവാവ് വീട്ടിലെത്തിയാണ് ആക്രമിച്ചത്. മകള്‍ക്കെതിരായ ആക്രമണം തടയാനായി ഇന്ദുലേഖ ഇടയില്‍ കയറിയപ്പോഴാണ് ഇവര്‍ക്കും വെട്ടേറ്റത്.
ഇന്ദുലേഖയും പൂജയും നിലവില്‍ തലശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. പൊലീസ് കേസെടുത്ത് അക്രമിക്കായുള്ള തെരച്ചില്‍ ആരംഭിച്ചു.
Story Highlights: young man attacked mother and daughter in thalassery
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here