Advertisement

കുട്ടികളെ ഉപയോഗിച്ചുള്ള മന്ത്രവാദം പ്രത്യേക സംഘം അന്വേഷിക്കും; ട്വന്റിഫോർ ബിഗ് ഇംപാക്ട്

October 13, 2022
2 minutes Read

നാടിനെ നടുക്കിയ നരബലി നടന്ന പത്തനംതിട്ട ജില്ലയിൽ കുട്ടികളെ ഉപയോഗിച്ച് മന്ത്രവാദം. മലയാലപ്പുഴയിലെ വാസന്തി മഠത്തിലാണ് പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച് മന്ത്ര വാദം നടത്തിയത്. മന്ത്ര വാദത്തിനിടെ കുട്ടി ബോധരഹിതനായി വീഴുന്ന ദൃശ്യങ്ങൾ ട്വന്റി ഫോർ പുറത്തുവിട്ടിരുന്നു . ട്വന്റി ഫോർ വാർത്തയ്ക്ക് പിന്നാലെ വാസന്തി മഠത്തിലേക്ക് യുവജന സംഘടനകൾ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. പ്രതിഷേധം ശക്തമായതോടെ മലയാലപ്പുഴ സി ഐയുടെ നേതൃത്വത്തിൽ മന്ത്രവാദിയെ കസ്റ്റഡിയിലെടുത്തു.

നാടിന് തന്നെ സമാധാനക്കേട് ഉണ്ടാക്കിയാണ് മന്ത്രവാദ കേന്ദ്രം പ്രവർത്തിച്ചു വന്നിരുന്നത്. കുട്ടികളെപ്പോലും ഇരകളാക്കുന്ന തരത്തിലുള്ള മന്ത്രവാദം ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാർ വിവരമറിയിക്കുകയായിരുന്നു. തുടർന്നാണ് ട്വന്റി ഫോർ സംഘമെത്തി മന്ത്രവാദത്തിന്റെ വിവിധ ദൃശ്യങ്ങൾ പകർത്തിയത്. ആ ദൃശ്യങ്ങളാണ് ട്വന്റി ഫോർ പുറത്തുവിട്ടത്. പിന്നാലെ വിവിധ രാഷ്ട്രീയ പാർട്ടികൾ പ്രതിഷേധവുമായി രാഗത്തുവരികയായിരുന്നു. യുവജന സംഘടനകളെത്തി മന്ത്രവാദകേന്ദ്രം തല്ലിപ്പൊളിക്കുകയും മന്ത്രവാദിയെയും സഹായിയെയും തടഞ്ഞുവയ്ക്കുകയും ചെയ്തു.

വാർത്ത അറിഞ്ഞപ്പോൾ പൊലീസ് എത്തുകയും നാട്ടുകാരുടെ അവശ്യപ്രകാരം മന്ത്രവാദിയെ ചോദ്യം ചെയ്യാനായി കാസ്റ്റഡിയിലെടുക്കുകയും ചെയ്തു. മന്ത്രവാദിനിയെയും സഹായിയെയും നാട്ടുകാർക്കിടയിലൂടെയാണ് അറസ്റ്റ് ചെയ്‌ത്‌ കൊണ്ടുപോയത്. വലിയ ഭീഷണിയാണ് മന്ത്രവാദിനി നാട്ടുകാർക്ക് ഉയർത്തിയിരുന്നത്. ഇവരെ എതിർക്കുന്ന നാട്ടുകാരെയൊക്കെ ഭീഷണിപ്പെടുത്തുക, മന്ത്രവാദത്തിലൂടെ കൊല്ലുമെന്ന് പറയുക, വീടിനുമുൻപിൽ പൂവ് ഇടുക , നാട്ടുകാരെ ഭീഷണിപ്പെടുത്താൻ ഗുണ്ടകളെ ഉപയോഗിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ടും അന്വേഷണത്തിന് വരുമ്പോൾ ഉദ്യോഗസ്ഥരെ അസഭ്യം പറയുകയാണെന്ന് നാട്ടുകാർ പറഞ്ഞു.

Read Also: മലയാലപ്പുഴയിലെ പരസ്യ മന്ത്രവാദം; സര്‍ക്കാര്‍ കാണുന്നത് അതീവ ഗൗരവത്തോടെയെന്ന് വീണാ ജോര്‍ജ്

അതേസമയം ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം മന്ത്രവാദത്തെ പറ്റി അന്വേഷിക്കും. ഇവരെ കസ്റ്റഡിയിലെടുത്ത് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്. അന്വേഷണത്തിന് ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക.

Story Highlights: Child witchcraft Pathanamthitta- Twenty Four BIG IMPACT

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top