‘തരൂർ വരട്ടെ, കോൺഗ്രസ് ജയിക്കട്ടെ’; കോട്ടയത്ത് വീണ്ടും ശശി തരൂർ അനുകൂല പോസ്റ്റർ

കോട്ടയത്ത് വീണ്ടും ശശി തരൂർ അനുകൂല പോസ്റ്റർ. കോൺഗ്രസിൻ്റെ പേരിലാണ് ശശി തരൂരിനായി ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. കോട്ടയം ഇരാറ്റുപേട്ടയിലാണ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്.
ശശി തരൂർ വരട്ടെ, കോൺഗ്രസ് ജയിക്കട്ടെ എന്നാണ് ബോർഡിൽ കുറിച്ചിരിക്കുന്നത്.
പാലായിലെ ഫ്ലക്സിനും പുതുപ്പള്ളിയിലെ പ്രമേയത്തിനും ശേഷമാണ് ഇപ്പോൾ പേട്ടയിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ശശി തരൂരിനെ പിന്തുണച്ച് കൊല്ലത്തും വിവിധയിടങ്ങളിൽ ഫ്‌ളക്‌സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. നഗരത്തിന്റെ വിവിധയിടങ്ങളിലും ഡിസിസി ഓഫീസിന് മുന്നിലും യൂത്ത് കോണ്ഗ്രസിന്റെ പേരിൽ ഫ്‌ളക്‌സ് ബോർഡ് പ്രത്യക്ഷപ്പെട്ടു.
Read Also: ‘കോൺഗ്രസ് പ്രവർത്തക സമിതിയിലും തെരഞ്ഞെടുപ്പ് വേണം; ശശി തരൂർ
അതേസമയം നാല് ദിവസം മാത്രം ബാക്കി നിൽക്കെ, പരമാവധി സംസ്ഥാനങ്ങളിലെത്തി വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് ഖാര്‍ഗെയും തരൂരും. ഡൽഹി പിസിസി ഓഫീസില്‍ രാവിലെ പതിനൊന്ന് മണിക്ക് വോട്ട് നേടി തരൂരെത്തും. വൈകുന്നേരം തരൂര്‍ രചിച്ച ബി ആര്‍ അംബേദ്കറിന്‍റെ ജീവചരിത്ര പുസ്തകത്തിന്‍റെ പ്രകാശനവും ഡൽഹിയിൽ നടക്കും.
Story Highlights: Flex Board In KPCC Office And Kottayam For Shashi Tharoor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here