Advertisement

തിളങ്ങിയത് രാഹുൽ മാത്രം; വെസ്റ്റേൺ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് തോൽവി

October 13, 2022
Google News 2 minutes Read
india lost western australia

വെസ്റ്റേൺ ഓസ്ട്രേലിയക്കെതിരായ രണ്ടാം പ്രാക്ടീസ് മാച്ചിൽ ഇന്ത്യക്ക് തോൽവി. 30 റൺസിനാണ് ഇന്ത്യയുടെ പരാജയം. വെസ്റ്റേൺ ഓസ്ട്രേലിയ മുന്നോട്ടുവച്ച 169 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യയ്ക്ക് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടപ്പെടുത്തി 138 റൺസെടുക്കാനേ സാധിച്ചുള്ളൂ. സ്റ്റാൻഡ് ഇൻ ക്യാപ്റ്റനായ ലോകേഷ് രാഹുൽ (74) മാത്രമാണ് ഇന്ത്യക്കുവേണ്ടി തിളങ്ങിയത്. ഹാർദിക് പാണ്ഡ്യയും (17) ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. (india lost western australia)

Read Also: ഡാർസി ഷോർട്ടിനും നിക്ക് ഹോബ്സണും ഫിഫ്റ്റി; രണ്ടാം പ്രാക്ടീസ് മത്സരത്തിൽ ഇന്ത്യക്ക് 169 റൺസ് വിജയലക്ഷ്യം

വാക്കയിൽ ഇന്ത്യയുടെ തുടക്കം തകർച്ചയോടെയായിരുന്നു. ആദ്യ ഓവർ മെയ്ഡനായി. തുടർച്ചയായ രണ്ടാം മത്സരത്തിലും ഋഷഭ് പന്ത് 9 റൺസ് മാത്രമെടുത്ത് മടങ്ങി. 11 പന്തുകൾ നേരിട്ടായിരുന്നു പന്തിൻ്റെ ഇന്നിംഗ്സ്. മെല്ലെ തുടങ്ങിയ രാഹുൽ ഇന്ത്യൻ ചേസിംഗ് ദുർഘടമാക്കി. ഇതിനിടെ പിന്നീട് തുടരെ വിക്കറ്റുകൾ നഷ്ടമായിക്കൊണ്ടിരുന്നു. ദീപക് ഹൂഡ (6) വേഗം മടങ്ങിയപ്പോൾ രണ്ട് സിക്സറുകൾ അടക്കം സ്കോർ ഉയർത്താൻ ശ്രമിച്ച ഹാർദികിനും ഏറെ നേരം ക്രീസിൽ തുടരാനായില്ല. അക്സർ പട്ടേൽ (2), ദിനേഷ് കാർത്തിക് (10) എന്നിവരും വേഗം മടങ്ങിയപ്പോൾ ഇന്ത്യ പരാജയം ഉറപ്പിച്ചു.

ഇതിനിടെ 44 പന്തുകളിൽ രാഹുൽ ഫിഫ്റ്റി തികച്ചെങ്കിലും അപ്പോഴേക്കും വൈകിപ്പോയിരുന്നു. ഫിഫ്റ്റിക്ക് പിന്നാലെ രാഹുൽ വെസ്റ്റേൺ ഓസ്ട്രേലിയയെ കടന്നാക്രമിച്ചു. എന്നാൽ, അത് മതിയാവുമായിരുന്നില്ല. 55 പന്തിൽ 74 റൺസെടുത്ത രാഹുൽ 18ആം ഓവറിൽ പുറത്തായി.

Read Also: ഐപിഎലോ പാകിസ്താൻ പര്യടനമോ?; താരങ്ങൾക്ക് തീരുമാനിക്കാമെന്ന് ന്യൂസീലൻഡ് ക്രിക്കറ്റ് ബോർഡ്

രോഹിത് ശർമ, വിരാട് കോലി, സൂര്യകുമാർ യാദവ് ഇന്ന് കളിക്കാൻ ഇറങ്ങിയില്ല.

ആദ്യം ബാറ്റ് ചെയ്ത വെസ്റ്റേൺ ഓസ്ട്രേലിയ നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 168 റൺസ് നേടി. നിക്ക് ഹോബ്സൺ (64), ഡാർസി ഷോർട്ട് (52) എന്നിവരുടെ അർധസെഞ്ചുറികളാണ് വെസ്റ്റേൺ ഓസ്ട്രേലിയക്ക് കരുത്തായത്. ഇന്ത്യക്കായി ആർ അശ്വിൻ മൂന്നും ഹർഷൽ പട്ടേൽ രണ്ടും വിക്കറ്റ് വീതം വീഴ്ത്തി.

Story Highlights: india lost western australia t20 world cup

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here