ശ്രീദേവിയായി ഷാഫി സംസാരിച്ചത് ഭഗവല്സിംഗിനോട് മാത്രമോ?; പരിശോധനയ്ക്കൊരുങ്ങി പൊലീസ്; ചാറ്റുകള്‍ വീണ്ടെടുത്തു
ഇലന്തൂര്‍ നരബലി കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫിയുടെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിന്റെ വിശദാംശങ്ങള്‍ അന്വേഷണ സംഘം കണ്ടെത്തി. ഷാഫിയുടെ ശ്രീദേവി എന്ന പേരിലുള്ള വ്യാജ അക്കൗണ്ടിന്റെ വിവരങ്ങളാണ് കണ്ടെത്തിയത്. 2019 മുതല്‍ മുഹമ്മദ് ഷാഫിയും ഭഗവല്‍സിംഗും തമ്മില്‍ നടത്തിയ 150-ലധികം ചാറ്റുകള്‍ പൊലീസ് വീണ്ടെടുത്തു. ഭഗവല്‍സിംഗിന് പുറമേ മറ്റാരെങ്കിലുമായി വ്യാജ അക്കൗണ്ട് വഴി ഷാഫി ചാറ്റ് ചെയ്തോ എന്നും പൊലീസ് പരിശോധിച്ചുവരികയാണ്. (police found elanthoor human sacrifice case accused shafi fake account details )
മൂന്ന് വര്‍ഷത്തെ ഫേസ്ബുക്ക് ചാറ്റുകളാണ് പൊലീസ് വീണ്ടെടുത്തിരിക്കുന്നത്. ഷാഫിയും ഭഗവല്‍ സിംഗും തമ്മിലുള്ള പണമിടപാടുകളും പൊലീസ് പരിശോധിക്കുന്നുണ്ട്. മുഹമ്മദ് ഷാഫി തന്റെ ഭാര്യയുടെ മൊബൈല്‍ ഫോണില്‍ നിന്നാണ് ശ്രീദേവിയെന്ന വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുണ്ടാക്കിയത്.
ശ്രീദേവി എന്ന ഫേസ്ബുക്ക് പ്രൊഫൈലുമായുള്ള അടുപ്പമാണ് ഭഗവല്‍ സിംഗിനെ കൃത്യം നടത്തുന്നതിലെത്തിച്ചത്. പൊലീസ് ക്ലബില്‍ വച്ച് ശ്രീദേവി ഷാഫിയാണെന്ന് പൊലീസ് വെളിപ്പെടുത്തുമ്പോള്‍ തന്നെ വഞ്ചിച്ചല്ലോ എന്നായിരുന്നു ഭഗവല്‍ സിംഗിന്റെ പ്രതികരണം.
ഒരു റോസാപ്പൂവ് പ്രൊഫൈല്‍ പിക്ചറായുള്ള ശ്രീദേവി എന്ന പ്രൊഫൈലില്‍ നിന്ന് 3 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഫ്രണ്ട് റിക്വസ്റ്റ് വരുമ്പോള്‍ എന്താണ് തന്നെ കാത്തിരിക്കുന്നത് എന്നതിനെപ്പറ്റി ഭഗവല്‍ സിംഗിന് യാതൊരു രൂപവും ഉണ്ടായിരുന്നില്ല. പ്രൊഫൈലുമായി ഭഗവല്‍ സിംഗ് മൂന്ന് വര്‍ഷത്തോളം ചാറ്റ് ചെയ്തു. ശ്രീദേവിയെ അയാള്‍ പ്രണയിച്ചു. അവള് പറയുന്നതെന്തും അനുസരിക്കുന്ന മനോനിലയിലെത്തി. എന്നാല്‍, ഇക്കാലമത്രയും ചാറ്റ് ചെയ്തിട്ടും ഒരിക്കല്‍ പോലും ഇവര്‍ പരസ്പരം ഫോണില്‍ സംസാരിക്കുകയോ കാണുകയോ ചെയ്തിട്ടില്ല. പക്ഷേ, ശ്രീദേവി പറയുന്നതെല്ലാം വിശ്വസിച്ച് ഭഗവല്‍ സിംഗ് പൂര്‍ണമായും ആ പ്രൊഫൈലിന് അടിമപ്പെട്ടുകഴിഞ്ഞിരുന്നു.
Story Highlights: police found elanthoor human sacrifice case accused shafi fake account details
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here