Advertisement

11 വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച 58 കാരൻ അറസ്റ്റിൽ: മുംബൈ

October 14, 2022
Google News 2 minutes Read

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച 58 കാരൻ അറസ്റ്റിൽ. ട്യൂഷനു പോകുകയായിരുന്നു 11 കാരിയെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് സുരക്ഷാ ജീവനക്കാരൻ പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. ദക്ഷിണ മുംബൈയിലെ ഡോംഗ്രിയിലാണ് സംഭവം.

സുരക്ഷാ ജീവനക്കാരനായ സ്വാമി കൃഷ്ണാചാര്യ എന്നയാളാണ് 11 കാരിയെ പീഡിപ്പിച്ചത്. മുംബൈ പൊലീസ് പറയുന്നതനുസരിച്ച് പെൺകുട്ടി ട്യൂഷനു പോകുകയായിരുന്നു. എന്നാൽ ട്യൂഷൻ ടീച്ചർ എത്താൻ വൈകിയതിനാൽ പെൺകുട്ടി പുറത്ത് കാത്ത് നിൽക്കുകയായിരുന്നു. പെൺകുട്ടിയെ ഒറ്റയ്ക്ക് കണ്ട വാച്ച്മാൻ കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി കൃത്യം ചെയ്യുകയായിരുന്നു.

“ട്യൂഷൻ ടീച്ചർ എത്തിയതിന് പിന്നാലെ ഇരയായ പെൺകുട്ടി ടീച്ചറെ വിവരം അറിയിക്കുകയും തുടർന്ന് അധ്യാപിക പൊലീസിനെ വിളിക്കുകയും, പൊലീസ് സ്ഥലത്തെത്തി പ്രതിയായ വാച്ച്മാനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.”- ഡോംഗ്രി പൊലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. 58 കാരനായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Story Highlights: 58-Year-Old Security Guard Arrested For Sexually Assaulting Minor In Mumbai

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here