Advertisement

കെഎസ്ആര്‍ടിസി യൂണിറ്റില്‍ നിന്ന് പണം കാണാതായ സംഭവം; അഞ്ച് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

October 15, 2022
Google News 1 minute Read
5 ksrtc employees suspended for missing cash

കെഎസ്ആര്‍ടിസി തിരുവനന്തപുരം സെന്‍ട്രല്‍ യൂണിറ്റില്‍ നിന്ന് പണം കാണാതായ സംഭവത്തില്‍ അഞ്ച് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു. ടി ടി സുരേഷ് കുമാര്‍, ജോസ് സൈമണ്‍. കെ അനില്‍കുമാര്‍, ജി ഉദയകുമാര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി.

നാല് ജീവനക്കാരും പണം കൈകാര്യം ചെയ്തത് ഉദാസീന ഭാവത്തിലാണെന്നാണ് കണ്ടെത്തല്‍. മേല്‍നോട്ടത്തില്‍ വീഴ്ച വരുത്തിയതിനാണ് സൂപ്രണ്ട് കെ സുരേഷ് കുമാറിനെതിരായ നടപടി. അന്വേഷണ വിധേയമായിട്ടാണ് അഞ്ച് പേരെയും സസ്‌പെന്‍ഡ് ചെയ്തത്.

Story Highlights: 5 ksrtc employees suspended for missing cash

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here