‘നന്മയാഗ്രഹിക്കുന്ന മനുഷ്യമനസുകളെ ഒന്നിച്ചുചേർത്ത് നടന്നു നീങ്ങുകയാണ് രാഹുൽ ഗാന്ധി’: കെ സുധാകരൻ

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ആയിരം കിലോമീറ്റര്‍ പിന്നിട്ടു. നന്മയാഗ്രഹിക്കുന്ന മനുഷ്യമനസുകളെ ഒന്നിച്ചുചേർത്ത് നടന്നു നീങ്ങുകയാണ് രാഹുൽ ഗാന്ധിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു.(bharat jodo yatra completed 1000 km k sudhakaran)
’38 ദിനരാത്രങ്ങൾ. ബല്ലാരിയും കടന്ന് ഭാരത് ജോഡോ യാത്ര ആയിരം കിലോമീറ്റർ പൂർത്തിയാക്കുന്നു. രാജ്യത്തിന്റെ നന്മയാഗ്രഹിക്കുന്ന മനുഷ്യമനസ്സുകളെ ഒന്നിച്ചുചേർത്ത് ഇന്ത്യയുടെ ഹൃദയത്തിലൂടെ രാഹുൽ ഗാന്ധി നടന്നു നീങ്ങുകയാണെന്ന്’ കെ സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു.
’38-ാം ദിവസമായ ഇന്ന് 1000 കിലോ മീറ്റര്‍ പദയാത്ര പിന്നിട്ടു. കര്‍ണാടക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ബഹുജന റാലി നടക്കുന്നുണ്ട്. ഹമ്പിയില്‍ നിന്ന് 60 കിലോ മീറ്റര്‍ ദൂരത്തിലാണ് പദയാത്രയിപ്പോള്‍ പര്യടനം നടത്തുന്നത്.’ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മീഡിയ സെല്ലിന്റെ ചുമതലക്കാരനുമായ ജയറാം രമേശ് ട്വീറ്റ് ചെയ്തു.
‘ഇവരുടെ ചിരി നല്‍കുന്ന ഊര്‍ജം മതി ബിജെപിയുടെ അഴിമതിയെ നേരിടാന്‍. കര്‍ണാടകയില്‍ മാറ്റം കൊണ്ടുവരാനാകും’ കര്‍ണാടക കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.
Story Highlights: bharat jodo yatra completed 1000 km k sudhakaran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here