സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളിൽ നാളെ മഴ മുന്നറിയിപ്പുണ്ട്. ഉച്ചക്ക് ശേഷം, ഇടി മിന്നലൊടു കൂടിയ മഴയ്ക്കാണ് സാധ്യത. മലയോര മേഖലകളിൽ മഴ ശക്തമായേക്കും. ( chances of heavy rain in coming days kerala )
ചൊവ്വാഴ്ച്ചയോടെബംഗാൾ ഉൾകടലിൽ ആൻഡമാൻ കടലിൽ ചക്രവാതചുഴി രൂപപ്പെടാനും ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്.തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ മഴ കനക്കാനും സാധ്യത പ്രവചിക്കുന്നു.
Read Also: ഹൈകു കവിതകൾ ക്ലാസെടുത്ത് നൽകും; ഭഗവൽ സിംഗിന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ രോക്ഷപ്രകടനങ്ങളുടെ പെരുമഴ
വടക്കൻ കർണാടക തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. മത്സ്യതൊഴിലാളികൾ ജാഗ്രത പാലിക്കണം. കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസ്സമില്ല.
Story Highlights: chances of heavy rain in coming days kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here