Advertisement

എന്‍ജിനീയേഴ്‌സ് കോണ്‍ക്ലേവിന് സമാപനം

October 15, 2022
Google News 2 minutes Read
engineers conclave 2022 end

വലിയമല ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് സെന്ററില്‍ ഒക്ടോബര്‍ 13 മുതല്‍ നടന്നു വന്ന എന്‍ജിനീയേഴ്‌സ് കോണ്‍ക്ലേവിന് കൊടിയിറങ്ങി. ഇന്ത്യയിലെ ഏറ്റവും പ്രമുഖരായ എഞ്ചിനിയര്‍മാരുടെ കൂട്ടായ്മയായ ഇന്ത്യന്‍ നാഷണല്‍ അക്കാഡമി ഓഫ് എഞ്ചിനിയറിംഗുമായി ചേര്‍ന്നാണ് ഐഎസ്ആര്‍ഒ കോണ്‍ക്ലേവ് സംഘടിപ്പിച്ചത്.

ഡിആര്‍ഡിഒയുടെ മുന്‍ ഡയറക്ടര്‍ ജനറലും മുഖ്യ പ്രതിരോധ ഉപദേഷ്ടാവും നിലവില്‍ നീതി ആയോഗ് അംഗവുമായ ഡോ. വി കെ സാരസ്വത് സമാപന സമ്മേളനത്തില്‍ മുഖ്യാതിഥിയായി. ആത്മനിര്‍ഭര ഭാരതത്തിന് ശാസ്ത്രം, നവീകൃത സാങ്കേതിക വിദ്യ എന്ന വിഷയത്തില്‍ ഡോ. സാരസ്വത് പ്രഭാഷണം നടത്തി. പരമ്പരാഗത എഞ്ചിനിയറിംഗ് സുസ്ഥിര കാഴ്ചപ്പാടോടെ മാറേണ്ടതുണ്ട്. സുസ്ഥിര വികസനത്തിലേക്കും നിര്‍മ്മാണത്തിലേക്കുമുള്ള രൂപരേഖകളും ഡോ സാരസ്വത് അവതരിപ്പിച്ചു.

സര്‍വ്വകലാശാലകള്‍ മൂല്യ സംജാത കേന്ദ്രങ്ങള്‍ ആകേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കിയ ഡോ.സാരസ്വത്, രാഷ്ട്രത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്ക് ശാസ്ത്രസാങ്കേതികരംഗം ശ്രദ്ധ വയ്‌ക്കേണ്ട ആറു പ്രധാന മേഖലകള്‍ ചൂണ്ടിക്കാട്ടി. നെറ്റ് വര്‍ക്കിംഗ് & ക്ലൗഡ് കമ്പ്യൂട്ടിഗ്, നിര്‍മ്മിത ബുദ്ധി & എഡ്ജ് കമ്പ്യൂട്ടിംഗ്, ബയോടെക്‌നോളജി, റോബാട്ടിക്‌സ്, ബഹിരാകാശ സാങ്കേതിക വിദ്യ, ക്വാണ്ടം ഇന്‍ഫര്‍മേഷന്‍ സിസ്റ്റം എന്നിവ ഇതിലുള്‍പ്പെടുന്നു. സാങ്കേതിക സ്വയം പര്യാപ്തതയിലൂടെ നരേന്ദ്ര മോദി വിഭാവനം ചെയ്യുന്ന ‘അമൃതകാലം’ രൂപപ്പെട്ടു വരുമെന്നും ഡോ.സാരസ്വത് പറഞ്ഞു.

‘ബഹിരാകാശം രാഷ്ട്രപുരോഗതിക്ക് ‘ ‘നിര്‍മ്മാണ രംഗത്ത് ഇന്ത്യയെ ഒരു ആഗോള കേന്ദ്രമാക്കുക’ എന്നീ രണ്ടു മുഖ്യ പ്രമേയങ്ങളെ സംബന്ധിച്ച് കോണ്‍ക്ലേവില്‍ ഉയര്‍ന്നു വന്ന നിര്‍ദ്ദേശങ്ങള്‍ തീം കോര്‍ഡിനേറ്റര്‍മാരായ നാഷണല്‍ റിമോട്ട് സെന്‍സിംഗ് സെന്ററിന്റെ ഡയറക്ടര്‍ ഡോ. പ്രകാശ് ചൗഹാന്‍, ലാര്‍സന്‍ & ട്യൂബറോയുടെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് അരുണ്‍ റ്റി രാമചന്ദാനി എന്നിവര്‍ സമാപന സമ്മേളനത്തില്‍
അവതരിപ്പിച്ചു.

ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ് സമ്മേളനത്തില്‍ അധ്യക്ഷനായി. ഐഎന്‍എഇ പ്രസിഡണ്ട് പ്രൊഫ. ഇന്ദ്രനീല്‍ മന്ന, എല്‍പിഎസ് സി ഡയറക്ടറും സംഘാടക സമിതി ചെയര്‍മാനുമായ ഡോ. വി നാരായണന്‍ എന്നിവര്‍ സംസാരിച്ചു. സാങ്കേതിക ആത്മനിര്‍ഭരതയിലൂടെ മാത്രമെ പ്രധാനമന്ത്രിയുടെ വിഷന്‍ 2047 സാധ്യമാവൂ എന്ന് പ്രൊഫ. മന്ന പറഞ്ഞു.

മാനവ ബഹിരാകാശയാത്രയുടെ സങ്കീര്‍ണ്ണതകളും, വെല്ലുവിളികളും ഉദ്വേഗവും മറ്റ് വിശദാംശങ്ങളും ഉള്‍ക്കൊള്ളിച്ച പ്ലീനറി പ്രഭാഷണമായിരുന്നു സമാപന ദിവസത്തെ മറ്റൊരു ആകര്‍ഷണം. വിഎസ്എസ്‌സി ഡയറക്ടറും ഹ്യൂമന്‍ സ്‌പേസ് ഫ്‌ലൈറ്റ് സെന്ററിന്റെ ആദ്യ ഡയറക്ടറും ഐഎസ്ആര്‍ഒയുടെ മാനവദൗത്യ പരിശ്രമങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചവരില്‍ പ്രധാനിയുമായ ഡോ. എസ് ഉണ്ണികൃഷ്ണന്‍ നായരായിരുന്നു പ്രഭാഷകന്‍.

Read Also: ജിയോ 5ജിക്ക് വേഗത 600 എംബിപിഎസ്; എയർടെൽ 5ജിയ്ക്ക് 516 എംബിപിഎസ്

കോണ്‍ക്ലേവിന്റെ രണ്ടു മുഖ്യ പ്രമേയങ്ങളില്‍ പാനല്‍ ചര്‍ച്ചകളും സമാപന ദിവസം നടന്നു. ഡോ. പ്രകാശ് ചൗഹാന്‍, അരുണ്‍ റ്റി രാമചന്ദാനി എന്നിവരാണ് ചര്‍ച്ചകള്‍ നയിച്ചത്. 2013 മുതല്‍ സംഘടിപ്പിച്ചു വരുന്ന എഞ്ചിനിയേഴ്‌സ്‌കോണ്‍ക്ലേവ് കേരളത്തിലെത്തുന്നത് ഇതാദ്യമായാണ്. ഒക്ടോബര്‍ 13 ന് കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖറാണ് കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്തത്.

രണ്ടു പ്രമേയങ്ങളെയും ആസ്പദമാക്കി പ്ലീനറി ചര്‍ച്ചകളും സമാന്തര സംവാദങ്ങളും കോണ്‍ക്ലേവില്‍ നടന്നു. വിവിധ ഐഎസ്ആര്‍ഒകേന്ദ്രങ്ങളുടെയും മറ്റ് എയറോസ്‌പേസ് എഞ്ചിനിയറിംഗ് സ്ഥാപനങ്ങളുടെയും എക്‌സിബിഷനും സംഘടിപ്പിച്ചു. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഖാദി മേളയും ഉണ്ടായിരുന്നു.

Story Highlights: engineers conclave 2022 end

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here