Advertisement

സംസ്ഥാനത്ത് റോഡ് അപകടങ്ങളെ അടിയന്തിരമായി നേരിടാൻ ഫയർ ഫോഴ്സിന്റെ പുതിയ പദ്ധതി

October 15, 2022
Google News 2 minutes Read
fire force new project to minimize road accidents

സംസ്ഥാനത്ത് റോഡ് അപകടങ്ങളെ അടിയന്തിരമായി നേരിടാൻ ഫയർ ഫോഴ്സിന്റെ പുതിയ പദ്ധതി. ജീവൻ രക്ഷാപ്രവർത്തനങ്ങൾക്കായി സംസ്ഥാന വ്യാപകമായി റോഡ് സുരക്ഷാ സമിതി രൂപീകരിക്കാൻ ഫയർ & റിസ്‌ക്യു ഡയറക്ടർ ജനറൽ ഡോ.ബി സന്ധ്യയുടെ ഉത്തരവ്. 24 എക്‌സ്‌ക്ലൂസിവ് ( fire force new project to minimize road accidents )

വടക്കാഞ്ചേരി അപകടത്തിൽ പൊലിഞ്ഞത് 9ജീവനുകൾ. ഇതുപോലെ റോഡ് അപകടങ്ങളുടടെയും പൊലിയുന്ന ജീവനുകളുടെയും എണ്ണം ഏറുകയാണ്. ഈ സാഹചര്യത്തിലാണ് റോഡ് അപകട രക്ഷാ സമിതിക്കു രൂപം നൽകാൻ ഫയർ ഫോഴ്സ് തീരുമാനിച്ചത്. ഫയർ സ്റ്റേഷൻ ഓഫസർക്കാണ് ഓരോ പ്രദേശത്തെയും ടീമുളകുടെ ചുമതല. സിവിൽ ഡിഫൻസ് അംഗങ്ങളും വളണ്ടിയർമാരും ചേരുന്ന സമിതി യിൽ ഡ്രൈവർമാരെയും ഉൾപ്പെടുത്തും.

അപകടം ഒഴിവാക്കാൻ മുൻകരുതൽ നടപടികൾ എടുക്കുന്നതിൽ അപ്പുറം അപകടം ഉണ്ടായാൽ മരണം ഒഴിവാക്കാനുള്ള ജീവൻ രക്ഷക്കുള്ള വിദഗ്ദ പരിശീലനം ഈ സമിതിക്കു നൽകും. വിദഗ്ദ പരിശീലനം നൽകിയ സമിതി അപകട മേകലകൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കും. ശബരിമല തീർത്ഥാടന കാലത്ത് അപകടം കുറക്കാൻ പ്രത്യേക ജാഗ്രത വേണമെന്നും സമിതി രൂപീകരിച്ചുള്ള സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്. സമിതി രൂപീകരണം അടിയന്തിരമായി നടത്തി അപകട മരണം കുറക്കാനുള്ള ക്രിയാത്മക ഇടപെടലാണ് ഫയർ ഫോഴ്സ് ലക്ഷ്യമിടുന്നത്.

Story Highlights: fire force new project to minimize road accidents

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here