Advertisement

പ്രൊഫസര്‍ സായിബാബയെ വെറുതെ വിട്ട വിധി മരവിപ്പിച്ച് സുപ്രിംകോടതി

October 15, 2022
Google News 3 minutes Read

പ്രൊഫസര്‍ ജി എന്‍ സായിബാബയെ കുറ്റവിമുക്തനാക്കിയ ബോംബെ ഹൈക്കോടതി വിധി സുപ്രിംകോടതി റദ്ദാക്കി. പ്രൊഫ. സായിബാബയ്‌ക്കെതിരെ ഉന്നയിക്കപ്പെട്ട കുറ്റാരോപണങ്ങള്‍ തെറ്റാണെന്ന് കണ്ടെത്തിയിട്ടില്ലെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു. (Supreme Court Stays Release Of Prof GN Saibaba In UAPA Case)

മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് പ്രൊഫ. സായിബാബയെ ശിക്ഷിച്ചത്. ദേശവിരുദ്ധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുമ്പോള്‍ സാങ്കേതികതയ്ക്ക് നിയമത്തില്‍ പറഞ്ഞിരിക്കുന്ന പ്രസക്തി നല്‍കണമെങ്കില്‍ പോലും കുറ്റകൃത്യത്തിന്റെ കാഠിന്യം എത്രത്തോളമാണെന്ന് കൃത്യമായി പരിശോധിക്കപ്പെടണമെന്ന താത്പര്യമാണ് നീതിയുടേതെന്ന് സുപ്രിംകോടതി ഇന്ന് പറഞ്ഞു. യുഎപിഎ നിയമത്തിന്റെ സെക്ഷന്‍ മൂന്ന് അനുസരിച്ചുള്ള വ്യവസ്ഥകള്‍ പാലിച്ചിട്ടില്ലെന്ന് പറഞ്ഞ് പ്രതികളെ വെറുതെ വിടുന്നത് ഉചിതമല്ലെന്നും കോടതി നിരീക്ഷിച്ചു.

Read Also: ഹിമാചലിൽ ബിജെപിക്ക് വെല്ലുവിളിയായി ഭരണവിരുദ്ധ വികാരം; അമിത് ഷായുടെ നേത്യത്വത്തിൽ ശക്തമായ പ്രചാരണത്തിന് ബിജെപി ഇന്ന് തുടക്കമിടും

ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ചാണ് സായിബാബയെയും കേസില്‍ ശിക്ഷക്കപ്പെട്ട മറ്റ് അഞ്ച് പേരെയും കുറ്റവിമുക്തരാക്കിയത്. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ഡല്‍ഹി സര്‍വകലാശാല അദ്ധ്യാപകനായിരുന്ന ജിഎന്‍ സായിബാബയെ 2014 ലാണ് അറസ്റ്റ് ചെയ് തത്. കേസില്‍ ജെഎന്‍യു വിദ്യാര്‍ഥി അടക്കം ആറ് പേര്‍ അറസ്റ്റിലായി. 2017 ല്‍ യുഎപിഎ വകുപ്പുകള്‍ പ്രകാരം ഗച്ച് റോളിയിലെ സെഷന്‍സ് കോടതി എല്ലാവരെയും ജീവപര്യന്തം തടവിന് ശിക്ഷിച്ചു. തടവ് ശിക്ഷ അനുഭവിക്കുന്നതിനിടെ മറ്റ് 5 പേരില്‍ ഒരാളായ പാണ്ടു നരോത്തെ സെന്‍ട്രല്‍ ജയിലില്‍ വച്ച് മരിച്ചിരുന്നു.

പോളിയോ ബാധിച്ചു വീല്‍ചെയറിലായ സായിബാബയ്ക്ക് ചികിത്സ പോലും നിഷേധിക്കുന്നതായി കുടുംബം ആരോപിച്ചിരുന്നു. അദ്ദേഹത്തിന്റെ മോചനത്തിനായി വിവിധ മനുഷ്യാവകാശ പ്രവര്‍ത്തകരും സംഘടനകളും രംഗത്തെത്തി. മാവോയിസ്റ്റ് ബന്ധമുള്ള റവല്യൂഷണറി ഡെമോക്രാറ്റിക് ഫ്രണ്ട് എന്ന സംഘടനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു, മാവോയിസ്റ്റ് അനുകൂലമായി പ്രസംഗിച്ചു എന്നതായിരുന്നു ചുമത്തപ്പെട്ട കുറ്റം. 2005 മുതല്‍ സംഘടനയുടെ നേതൃസ്ഥാനത്ത് സായിബാബയുടെ സാന്നിധ്യമുണ്ടെന്നായിരുന്നു കണ്ടെത്തല്‍.

Story Highlights: Supreme Court Stays Release Of Prof GN Saibaba In UAPA Case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here