തിരുവനന്തപുരത്ത് പ്രവാസിയായ യുവാവിന് ലോക്കപ്പ് മർദനം

തിരുവനന്തപുരത്ത് പ്രവാസിയായ യുവാവിന് ലോക്കപ്പ് മർദനമേറ്റതായി പരാതി. കല്ലമ്പലം സ്വദേശി നബീലിനാണ് മർദനമേറ്റത്. ( thiruvananthapuram police attack expatriate )
വിദേശത്തേക്ക് പോകും മുൻപ് കൂട്ടുകാരോട് യാത്ര പറയാൻ ഓട്ടോ സ്റ്റാൻഡിലെത്തിയ നബീലിനെ പോലീസ് പിന്തുടർന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് സ്റ്റേഷനിലെത്തിച്ച് മർദ്ദിച്ചുവെന്നാണ് പരാതി.
മർദ്ദന വിവരം ഭാര്യയോട് മാത്രം പറഞ്ഞു നബീൽ വിദേശത്തേക്ക് പോയി.വിദേശത്ത് എത്തിയ യുവാവ് ആരോഗ്യ പ്രശ്‌നങ്ങൾ ഗുരുതരമായതോടെ വീണ്ടും നാട്ടിലേക്ക് മടങ്ങിയെത്തി.നബീലിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആളുമാറിയാണ് പോലീസ് കസ്റ്റഡിയിൽ എടുത്ത് മർദിച്ചതെന്നാണ് സംശയം.
Story Highlights: thiruvananthapuram police attack expatriate
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here