‘മരണത്തിന്റെ വ്യാപാര സാധ്യത’; കെ.കെ ശൈലജയ്‌ക്കെതിരെ പരിഹാസവുമായി ബല്‍റാമിന്റെ ഹൈക്കു കവിത

കൊവിഡ് കാലത്ത് 500 രൂപയുടെ പിപിഇ കിറ്റ് 1500 രൂപയ്ക്ക് വാങ്ങിയ സംഭവത്തില്‍ മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ കെ ശൈലജയ്‌ക്കെതിരെ പരിഹാസവുമായി വി ടി ബല്‍റാം. മരണത്തിന്റെ വ്യാപാര സാധ്യത എന്ന പേരില്‍ ഹൈക്കു കവിത എന്ന രൂപേണയാണ് ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്.(vt balram facebook post aganist kk shailaja)
‘അമേരിക്കയില്‍ ശ്വാസം കിട്ടാത്തവരുടെ ആര്‍ത്തനാദം
വാഷിംഗ്ടണ്‍ പോസ്റ്റില്‍ തൂങ്ങിയാടുന്ന മഗ്‌സാസെ പട്ടം
സാദാ കിറ്റില്‍ വോട്ട് പിപിഇ കിറ്റില്‍ നോട്ട്
- ‘മരണത്തിന്റെ വ്യാപാര സാധ്യത’
(ഹൈക്കു കവിത)’
എന്നാണ് കവിതയിലെ വരികള്‍.
അതിനിടെ മുഖ്യമന്ത്രിയുടെ അറിവോടെയാണ് 500 രൂപയുടെ പിപിഇ കിറ്റ് 1500 രൂപയ്ക്ക് വാങ്ങിയതെന്ന് കെ.കെ.ശൈലജ പറഞ്ഞു. എവിടെ കിട്ടിയാലും ഗുണനിലവാരം ഉറപ്പാക്കി വാങ്ങണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുവൈത്തില്‍ കല സംഘടിപ്പിച്ച മാനവീയം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുന്‍ മന്ത്രി കെ.കെ.ശൈലജ.
Read Also: പി.പി.ഇ കിറ്റ് വാങ്ങിയത് മുഖ്യമന്ത്രിയുടെ അറിവോടെ, അഴിമതി നടന്നിട്ടില്ല; കെ.കെ ശൈലജ
വിപണിവിലയേക്കാള്‍ കൂടിയ വിലയില്‍ പി.പി.ഇ. കിറ്റ് വാങ്ങിയതിന് ശൈലജയ്ക്ക് അടക്കം ലോകായുക്ത നോട്ടിസ് അയച്ചിരുന്നു. കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ ഇടപാടില്‍ ശൈലജക്കെതിരെ ലോകായുക്ത ഇന്നലെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി ശൈലജ ഉള്‍പ്പെടെയുള്ളവര്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് നേതാവ് വീണ എസ് നായരുടെ ഹരജിയിലാണ് ലോകായുക്ത നടപടി.
Story Highlights: vt balram facebook post aganist kk shailaja
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here