Advertisement

വിമാനത്തില്‍ വളര്‍ത്തുനായയെ മടിയില്‍ ഇരുത്താന്‍ സമ്മതിച്ചില്ല; കുപ്പിയെടുത്ത് യാത്രക്കാരന്റെ തലയ്‌ക്കെറിഞ്ഞ് ദേഷ്യത്തോടെ അലറി യുവതി;വിഡിയോ

October 15, 2022
Google News 4 minutes Read

വളര്‍ത്തുനായയെ മടിയില്‍ ഇരുത്താന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ഫ്‌ളൈറ്റ് ജീവനക്കാരോട് തട്ടിക്കയറുന്ന യുവതിയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. നായയുമായി യാത്ര ചെയ്യാനാകില്ലെന്ന് പറഞ്ഞത് അംഗീകരിക്കാനാകാതെ യുവതി കയ്യിലുണ്ടായിരുന്ന വെള്ളക്കുപ്പി ശക്തിയായി യാത്രക്കാരന് നേരെ വലിച്ചെറിയുകയും ക്രൂ അംഗങ്ങളോടും യാത്രക്കാരോടും മോശമായി പെരുമാറുന്നതുമായ ദൃശ്യങ്ങളാണ് ശ്രദ്ധ നേടുന്നത്. സമ്മിശ്ര പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വിഡിയോയ്ക്ക് നേരെയുണ്ടാകുന്നത്. (Woman swears at flight crew, throws bottle after being asked to move dog)

അറ്റ്‌ലാന്‍ഡയില്‍ നിന്നും ന്യൂയോര്‍ക്കിലേക്ക് പുറപ്പെട്ട വിമാനത്തിലാണ് യുവതി കയറി ‘സീനുണ്ടാക്കിയത്’. രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളാണ് പുറത്തെത്തിയിരിക്കുന്നത്. ജീവനക്കാരോട് യുവതി തട്ടിക്കയറി തുടങ്ങുമ്പോഴാണ് വിഡിയോ ആരംഭിക്കുന്നത്. സ്വന്തം ആവശ്യം അംഗീകരിക്കപ്പെടില്ലെന്ന് കണ്ടപ്പോള്‍ ജീവനക്കാര്‍ക്കുനേരെയും യാത്രക്കാര്‍ക്ക് നേരെയും യുവതി ആക്രോശിക്കുന്നതും മോശം വാക്കുകള്‍ ഉപയോഗിച്ച് ശാപവാക്കുകള്‍ പറയുകയും ചെയ്യുന്നത് വിഡിയോയില്‍ കാണാം.

https://twitter.com/O_SoutheatAsia/status/1580755545350291457

യുവതിയുടെ അടുത്തിരുന്ന മറ്റൊരു യാത്രക്കാരനോട് ഫോണ്‍ ഓഫ് ചെയ്യാന്‍ ആവശ്യപ്പെട്ട് യുവതി ആക്രോശിക്കുന്നതും വിഡിയോയിലുണ്ട്. പ്രശ്‌നമുണ്ടാക്കിയ വനിതയെ എയര്‍ക്രാഫ്റ്റില്‍ നിന്നും പുറത്താക്കി. സംഭവത്തില്‍ യുവതിക്കെതിരെ പൊലീസ് കേസെടുത്തു.

Story Highlights: Woman swears at flight crew, throws bottle after being asked to move dog

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here