ഇറാനിലെ ജയിലിൽ തീപിടുത്തം; നാല് തടവുകാർക്ക് ദാരുണാന്ത്യം; 61 പേർക്ക് പരുക്ക്

ഇറാനിലെ ജയിലിൽ തീപിടുത്തം. തലസ്ഥാനമായ തെഹ്റാനിലെ എവിൻ ജയിലിലുണ്ടായ തീപിടുത്തത്തിൽ നാല് തടവുകാർ മരിച്ചു. 61 പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരിൽ നാല് പേരുടെ നില ഗുരുതരമാണെന്ന് ഇറാൻ ജുഡീഷ്യറി അതോറിറ്റിയുടെ വെബ്‌സൈറ്റായ മിസാൻ ഓൺലൈൻ റിപ്പോർട്ട് ചെയ്തു.(4 killed,61 injured in evin prison fire in iran)
തീപിടുത്തത്തിൽ ഉണ്ടായ പുക ശ്വസിച്ചാണ് നാല് പേർ മരിച്ചത്. സ്ത്രീകൾക്ക് ഇറാന്റെ കർശന വസ്ത്രധാരണ രീതി ലംഘിച്ചതിന് അറസ്റ്റിലായ ശേഷം 22കാരിയായ മഹ്സ അമിനിയുടെ മരണത്തിൽ പ്രതിഷേധം ശക്തമായിരിക്കെയാണ് തീപിടുത്തം ഉണ്ടായത്.
Read Also: ഹിമാചലിൽ ബിജെപിക്ക് വെല്ലുവിളിയായി ഭരണവിരുദ്ധ വികാരം; അമിത് ഷായുടെ നേത്യത്വത്തിൽ ശക്തമായ പ്രചാരണത്തിന് ബിജെപി ഇന്ന് തുടക്കമിടും
മണിക്കൂറുകൾക്ക് ശേഷം തീ നിയന്ത്രണ വിധേയമാക്കിയതായി അധികൃതർ അറിയിച്ചു.വിദേശ തടവുകാരുടക്കം ആയിരക്കണക്കിന് പേരുള്ള എവിൻ ജയിലിലാണ് അടുത്തിടെ നടന്ന പ്രകടനങ്ങളിൽ അറസ്റ്റിലായ നൂറുകണക്കിന് ആളുകളെയും പാർപ്പിച്ചിരിക്കുന്നത്.
Story Highlights: 4 killed,61 injured in evin prison fire in iran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here