ആദ്യം വയറ് വേദന, പിന്നീട് ക്യാൻസറെന്ന് കണ്ടെത്തി; ചികിത്സയ്ക്കായി വേണ്ട് പ്രതിമാസം 4 ലക്ഷം രൂപ ! ഈ 23 കാരന് ഇനി മുന്നോട്ട് ജീവിക്കണമെങ്കിൽ നാം കൈകോർത്തേ മതിയാകൂ

ക്യാൻസർ എന്ന ഗുരുതര അസുഖം ഒരു കുടുംബത്തിന്റെ താങ്ങായിരുന്ന യുവാവിന്റെ ജീവിതം വഴിമുട്ടിച്ചിരിക്കുകയാണ്. ഇടുക്കി ഇരുമ്പുപാലം സ്വദേശി അൽത്താഫ് കെ.എം ആണ് ലക്ഷങ്ങൾ ചിലവുള്ള ചികിത്സക്കും നിത്യവൃത്തിക്കും വകയില്ലാതെ ബുദ്ധിമുട്ടുന്നത്. ( adimaly cancer patient needs help )
ഇരുമ്പുപാലം സ്വദേശി 23 കാരനായ അൽത്താഫിന്റെ ജീവിതം തകിടം മറിയുന്നത് 9 മാസം മുമ്പാണ്. ഗൾഫിൽ ജോലി ചെയ്തിരുന്ന അൽത്താഫ് വയറുവേദനയേ തുടർന്ന് ചികിത്സ തേടുന്നു. വിശദമായ പരിശോധനയിൽ ക്യാൻസർ ആണെന്ന് സ്ഥിരീകരിച്ചു. തുടർന്ന് നാട്ടിലെത്തി പല സ്ഥലത്തായി ചികിത്സ തേടി. ഇപ്പോൾ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ. അൽത്താഫിന് ജോലിക്ക് പോകാനാകാതെ വന്നതോടെ കുടുംബത്തിന്റെ വരുമാനം ഇല്ലാതായി. വീട്ടിൽ ഉമ്മ മാത്രമാണുള്ളത്. നാലുവർഷം മുമ്പ് ബാപ്പ കാൻസർ ബാധിച്ച് മരിച്ചു.
15 ദിവസം കൂടുമ്പോൾ ഒരു ഇഞ്ചക്ഷൻ എടുക്കണം. ഒരു ഇഞ്ചക്ഷന് 2 ലക്ഷം രൂപയോളം വരും. അതായത് പ്രതിമാസം നാല് ലക്ഷം രൂപ വേണം ചികിത്സയ്ക്ക് മാത്രം.
നിർധന കുടംബത്തെ സഹായിക്കാൻ നാട്ടുകാരുടെ കൂട്ടായ്മ ശ്രമിക്കുന്നുണ്ടെങ്കിലും ഭീമമായ തുക വലിയ വെല്ലുവിളിയാണ്. നാട്ടുകാരുടെ കൂട്ടായ്മയിലേക്ക് സുമനസ്സുകളുടെ സഹായഹസ്തമാണ് ഇവർ ഇനി പ്രതീക്ഷിക്കുന്നത്. യൂണിയൻ ബാങ്ക് അടിമാലി ശാഖയിൽ തുടങ്ങിയിരിക്കുന്ന അക്കൗണ്ട് വിവരങ്ങൾ :
ALTHAF CHIKITHSA COMMITTEE
UNION BANK, ADIMALI BRANCH
AC/NO: 352502010074334
IFSC CODE: UBIN0535257
MICR CODE: 685026152
GOOGLE PAY :7025246659
Story Highlights: adimaly cancer patient needs help
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here