‘രാജ്യത്തെ ആദ്യ എംബിബിഎസ് ഹിന്ദി പുസ്തകം പുറത്തിറങ്ങി’; ചരിത്രപരമെന്ന് അമിത് ഷാ

ഹിന്ദിയിലെ എംബിബിഎസ് പാഠപുസ്തകം പുറത്തിറങ്ങി .ഭോപ്പാലില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് പാഠപുസ്തകം പുറത്തിറക്കിയത്. ഒന്നാം വർഷ മെഡിക്കൽ വിദ്യാർത്ഥികൾക്കായുള്ള പുസ്തകങ്ങളാണ് ഹിന്ദിയിൽ തയ്യറാക്കിയിരിക്കുന്നത്.(Amit Shah releases Hindi textbooks for MBBS students in MP)
ബയോകെമിസ്ട്രി, അനാട്ടമി, മെഡിക്കൽ ഫിസിയോളജി വിഷയങ്ങളുടെ പാഠപുസ്തകങ്ങളാണ് അദ്ദേഹം പുറത്തിറക്കിയത്. പ്രകാശന ചടങ്ങിൽ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി വിശ്വാസ് സാരംഗും പങ്കെടുത്തു.
Read Also: ഹിമാചലിൽ ബിജെപിക്ക് വെല്ലുവിളിയായി ഭരണവിരുദ്ധ വികാരം; അമിത് ഷായുടെ നേത്യത്വത്തിൽ ശക്തമായ പ്രചാരണത്തിന് ബിജെപി ഇന്ന് തുടക്കമിടും
ഉന്നത വിദ്യഭ്യാസത്തിന് ഹിന്ദി മാധ്യമമാക്കാനുളള മധ്യപ്രദേശ് സര്‍ക്കാരിന്‍റെ നയത്തിന്‍റെ ഭാഗമായാണ് എംബിബിഎസിന്‍റെ മൂന്ന് പുസ്തകങ്ങള്‍ ഹിന്ദിയിലാക്കിയത്. തീരുമാനം ചരിത്രപരമെന്ന് അമിത് ഷാ പറഞ്ഞു. പുതിയ വിദ്യാഭ്യാസ നയത്തിലൂടെ മാതൃഭാഷ പഠിക്കാന്‍ പ്രധാനമന്ത്രി മികച്ച അവസരമൊരുക്കുകയാണന്ന് അദ്ദേഹംപറഞ്ഞു.
ഇന്നത്തെ ദിവസം വളരെ പ്രത്യേക നിറഞ്ഞതാണെന്നും ഭാവിയിൽ ചരിത്രം എഴുതുമ്പോൾ ഈ ദിനവും എഴുതപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ അധ്യയന വർഷത്തേക്കുള്ള എംബിബിഎസ് വിദ്യാർത്ഥികൾക്കുള്ള ഹിന്ദി പാഠപുസ്തകങ്ങൾ ഭോപ്പാലിലെ ഗാന്ധി മെഡിക്കൽ കോളേജിലാണ് (ജിഎംസി) ആദ്യമായി പുറത്തിറക്കിയത്. പിന്നീട് സംസ്ഥാനത്തെ മറ്റ് 12 മെഡിക്കൽ കോളേജുകളിലേക്കും വ്യാപിപ്പിക്കുമെന്ന് അറിയിച്ചു.
Story Highlights: Amit Shah releases Hindi textbooks for MBBS students in MP
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here