പേരാമ്പ്ര കായണ്ണയിലെ വിവാദ ആൾദൈവത്തിന്റെ വീട്ടിലേക്ക് ഡിവൈഎഫ്ഐ മാർച്ച്

കോഴിക്കോട് പേരാമ്പ്ര കായണ്ണയിലെ വിവാദ ആൾദൈവത്തിന്റെ വീട്ടിലേക്ക് ഡിവൈഎഫ്ഐ മാർച്ച്. രവിയെ അറസ്റ്റ് ചെയ്യണം എന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഇയാളുടെ വീടും ക്ഷേത്രവും സ്ഥിതി ചെയ്യുന്നിടത്തേക്കാണ് പ്രതിഷേധ മാർച്ച് നടത്തിയത്.
ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ സെക്രട്ടറി പി.സി.ഷൈജു മാർച്ച് ഉദ്ഘാടനം ചെയ്തത്. ഇയാൾക്കെതിരെ കൂടുതൽ സംഘടനകൾ വരും ദിവസങ്ങളിൽ പ്രതിഷേധിക്കും. രവിയെ കാണാനെത്തിയവരുടെ വാഹനങ്ങൾ കഴിഞ്ഞദിവസം നാട്ടുകാർ അടിച്ചു തകർത്തിരുന്നു. ജുവനൈൽ കേസിൽ പ്രതിയാണ് ഇയാൾ. സംരക്ഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ഇയാളെന്നാണ് സൂചന.
Story Highlights: dyfi march against perambra self proclaimed god
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here