”പാർട്ടിയോട് നന്ദികേട് കാണിച്ച എസ്. രാജേന്ദ്രനെ കൈകാര്യം ചെയ്യണം”; വിവാദ ആഹ്വാനവുമായി എം.എം മണി

ദേവികുളം മുൻ എം.എൽ.എ എസ്. രാജേന്ദ്രനെതിരെ വീണ്ടും എം.എം മണി രംഗത്ത്. സിപിഐഎമ്മിനോട് നന്ദികേട് കാണിച്ച എസ്. രാജേന്ദ്രനെ കൈകാര്യം ചെയ്യണം എന്നാണ് എം.എം മണിയുടെ ആഹ്വാനം. മൂന്നാറിൽ നടന്ന എസ്‌റ്റേറ്റ് എംപ്ലോയീസ് യൂണിയന്റെ 54 ാം വാർഷിക യോഗത്തിലാണ് വിവാദ ആഹ്വാനം. മൂന്നാറിൽ ജനിച്ചു വളർന്ന തന്നെ ആരെങ്കിലും കൈകാര്യം ചെയ്യാൻ ശ്രമിച്ചാൽ നേരിടുമെന്ന് എസ് രാജേന്ദ്രൻ തിരിച്ചടിക്കുകയും ചെയ്തു. ( MM Mani with controversial remarks against S Rajendran ).
Read Also: ഗവർണർ വിവരം കെട്ടവൻ; രാജിവച്ച് ഒഴിയണം, അതാണ് കേരളത്തിന് നല്ലതെന്ന് എം.എം മണി
പാർട്ടിയുടെ ബാനറിൽ 15 വർഷം എംഎൽ.എയും ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്ന എസ്. രാജേന്ദ്രൻ പാർട്ടിയെ വഞ്ചിച്ചുവെന്നാണ് എം.എം മണി പറഞ്ഞത്. ഉണ്ട ചോറിന് നന്ദി കാണിച്ചില്ല. രണ്ടുപ്രാവശ്യം മത്സരിച്ചവർ മാറി നിൽക്കാൻ പാർട്ടി ആവശ്യപ്പെട്ടപ്പോൾ എ രാജയെ സ്ഥാനാർഥിയാക്കി. എന്നാൽ എ. രാജയെ തോൽപിക്കാൻ അണിയറയിൽ അദ്ദേഹം പ്രവർത്തിച്ചുവെന്നും മണി ആരോപിച്ചു.
Story Highlights: MM Mani with controversial remarks against S Rajendran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here