കൊവിഡ് മുതല്‍ അതിര്‍ത്തി തര്‍ക്കം വരെ;പാര്‍ട്ടി കോണ്‍ഗ്രസില്‍ ‘ഷി’ക്ക് മറുപടി പറയാന്‍ വിഷയങ്ങളേറെ

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസ് ഇന്ന് നിര്‍ണായക ഘട്ടത്തിലേക്ക്. സാമ്പത്തിക തകര്‍ച്ചയും കൊവിഡ് പ്രതിരോധവും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളും ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പ്രസിഡന്റ് ഷി ജിന്‍പിങ് മറുപടി പറയും. തായ്‌വാനില്‍ ബലപ്രയോഗത്തിന് മടിക്കില്ലെന്ന പ്രസ്താവനയില്‍ വിശദീകരണവുമുണ്ടായേക്കും. (Chinese communist party congress president xi jinping address)
ചൈനീസ് പാര്‍ട്ടി കോണ്‍ഗ്രസിന്റെ ആമുഖ പ്രസംഗത്തില്‍ ഷി ജിന്‍പിംഗ് പതറിയോ എന്നാണ് പാശ്ചാത്യമാധ്യമങ്ങള്‍ ഉയര്‍ത്തുന്ന ചോദ്യം. കഴിഞ്ഞ സമ്മേളനത്തില്‍ മൂന്ന് മണിക്കൂര്‍ സംസാരിച്ച ഷി ഇത്തവണ രണ്ട് മണിക്കൂറില്‍ താഴെ മാത്രമാണ് സംസാരിച്ചത്. മുന്‍ പ്രസിഡന്റുമാരുടെ പ്രസംഗങ്ങളെല്ലാം മൂന്ന് മണിക്കൂറിലേറെ നീണ്ടതായിരുന്നു. ഇത്രയേറെ വിമര്‍ശനങ്ങളും പ്രതിഷേധവും നടക്കുമ്പോള്‍ ഷി യുടെ ചുരുക്കിയ പ്രസംഗത്തെ അസാധാരണമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്.
Read Also: ഹിമാചലിൽ ബിജെപിക്ക് വെല്ലുവിളിയായി ഭരണവിരുദ്ധ വികാരം; അമിത് ഷായുടെ നേത്യത്വത്തിൽ ശക്തമായ പ്രചാരണത്തിന് ബിജെപി ഇന്ന് തുടക്കമിടും
എന്നാല്‍ പ്രസിഡന്റിനെതിരായ എല്ലാ വിമര്‍ശനങ്ങളും പാശ്ചാത്യ മാധ്യമങ്ങളുടെ സൃഷ്ടിയാണെന്നാണ് ഷി പറഞ്ഞിരുന്നതെങ്കില്‍ ശനിയാഴ്ചത്തെ ബാനര്‍ സ്ഥിതി മാറ്റി. പാര്‍ട്ടി കോണ്‍ഗ്രസ് തുടങ്ങുന്നതിന്റെ തലേന്ന് ഷി സ്ഥാനം ഒഴിയണമെന്ന കൂറ്റന്‍ ബാനര്‍ ബീജിംഗില്‍ പ്രത്യക്ഷപ്പെട്ടു. പതിവില്ലാത്ത വിധം ഈ ബാനറിന്റെ ചിത്രം സമൂഹമാധ്യമങ്ങളിലും നിറഞ്ഞു.
Story Highlights: Chinese communist party congress president xi jinping address
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here