പീഡന പരാതി; എല്‍ദോസ് കുന്നപ്പിള്ളിലിന്റെ വസ്ത്രങ്ങള്‍ പരാതിക്കാരിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തി

ലൈംഗിക പീഡന പരാതിയില്‍ യുവതിയുടെ വീട്ടില്‍ നിന്ന് എല്‍ദോസ് കുന്നപ്പിള്ളിലിന്റെ വസ്ത്രം കണ്ടെത്തി. പരാതിക്കാരിയായ യുവതിയുടെ പേട്ടയിലെ വീട്ടില്‍ നിന്ന് വസ്ത്രവും മദ്യക്കുപ്പികളും പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യക്കുപ്പിയിലെ വിരലടയാളം പരിശോധിക്കുമെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കേസില്‍ തനിക്കെതിരെ എംഎല്‍എ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്ന ആരോപണവുമായി യുവതി രംഗത്തെത്തി. ചിത്രങ്ങള്‍ ഉള്‍പ്പെടെയാണ് തെറ്റായ പ്രചാരണം നടക്കുന്നത്. എംഎല്‍എ തന്നെ മാനസികമായി പീഡിപ്പിക്കുവെന്നും യുവതി ആരോപിച്ചു. എല്‍ദോസ് കുന്നപ്പിള്ളില്‍ പണം നല്‍കി വ്യാജ പ്രചരണങ്ങള്‍ നടത്തുകയാണ്. ഒളിവിലിരിക്കെ എംഎല്‍എ ഓണ്‍ലൈന്‍ ചാനലിന് 50,000 രൂപ നല്‍കി. കമ്മിഷണര്‍ക്ക് പരാതി നല്‍കുമെന്നും നാളെ കോടതിയെ സമീപിക്കുമെന്നും പരാതിക്കാരി പറഞ്ഞു.
Read Also: ലൈംഗികാരോപണ കേസ്; എല്‍ദോസ് കുന്നപ്പിള്ളിലിനെതിരായ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി വ്യാഴാഴ്ച
അതേസമയം എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എ നിയമനടപടി നേരിടണമെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍ പറഞ്ഞു. എല്‍ദോസ് കുന്നപ്പിള്ളിലിനെതിരായ കേസില്‍ സ്പീക്കര്‍ക്ക് പ്രത്യേക റോള്‍ ഇല്ല എന്നും എ എന്‍ ഷംസീര്‍ പ്രതികരിച്ചു.
Story Highlights: crime branch found eldhose kunnappillil’s dress from complainant’s home
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here