പാലക്കാട് ചിത്രകാരന് അവഹേളനം; ചിത്രം വര തടസപ്പെടുത്തിയെന്ന് പരാതി

പാലക്കാട് കോട്ടയുടെ ചിത്രം വരയ്ക്കാനെത്തിയ ചിത്രകാരന്‍ സൂരജ് ബാബുവിനെ ജീവനക്കാര്‍ അപമാനിച്ചതായി പരാതി. കോട്ടയുടെ പുറത്ത് നിന്ന് ചിത്രം പകര്‍ത്തിക്കൊണ്ടിരുന്ന സൂരജിനെ ജീവനക്കാര്‍ തടസപ്പെടുത്തി.
സ്റ്റാന്റ് ഉപയോഗിച്ച് ചിത്രം വരക്കാനാകില്ലെന്നും ക്യാന്‍വാസ് കയ്യില്‍ വച്ച് വരക്കാനും അനുവദിക്കില്ലെന്നും ജീവനക്കാര്‍ പറഞ്ഞുവെന്നാണ് പരാതി. മൊബൈലില്‍ ചിത്രങ്ങളും വിഡിയോകളും പകര്‍ത്തുന്നതിന് നിയന്ത്രണമില്ലെന്നിരിക്കെയാണ് ചിത്രം വര തടസപ്പെടുത്തിയത്. വിദേശരാജ്യങ്ങളിലടക്കം യാത്ര ചെയ്ത് തത്സമയ ചിത്രങ്ങള്‍ വരക്കുന്നയാളാണ് പാലക്കാട് സ്വദേശി സൂരജ് ബാബു.
Story Highlights: Insult to painter Palakkad
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here