അച്ഛന് കിട്ടിയ പുതിയ ജോലി!! തുള്ളിച്ചാടി പെണ്‍കുട്ടി; വിഡിയോ

മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധം പലപ്പോഴും വാക്കുകള്‍ക്ക് അതീതമാകാറുണ്ട്. ഇവിടെ ഒരച്ഛനും മകളും തമ്മിലുള്ള സ്‌നേഹബന്ധമാണ് ഒരു കൊച്ചുവിഡിയോയിലൂടെ വൈറലായിരിക്കുന്നത്. ഇതിനോടകം പതിയാനിരക്കണക്കിന് ആളുകള്‍ കണ്ട ഈ ഇന്‍സ്റ്റഗ്രാം വിഡിയോ ഒരച്ഛന്റെയും മകളുടെയും ബന്ധത്തിലെ ചുരുങ്ങിയ നിമിഷങ്ങള്‍ മാത്രമാണ്.
സ്വിഗ്ഗിയിലെ തന്റെ പിതാവിന് കിട്ടിയ പുതിയ ജോലി കണ്ട്, അതാഘോഷമാക്കുന്ന ഒരു കൊച്ചു പെണ്‍കുട്ടിയുടെ വിഡിയോ ആണ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്. അച്ഛന്റെ പുതിയ ജോലി, യൂണിഫോമിലൂടെ കാണുന്ന പെണ്‍കുട്ടി സന്തോഷം കൊണ്ട് തുള്ളിച്ചാടുകയാണ്.
പൂജ അവന്തിക എന്ന ഉപയോക്താവാണ് ഇന്‍സ്റ്റഗ്രാമില്‍ ഈ വിഡിയോ പങ്കുവച്ചിരിക്കുന്നത്. ഹൃദയസ്പര്‍ശിയായ വിഡിയോയില്‍ ഒരു കൊച്ചു പെണ്‍കുട്ടി കൈകള്‍ കൊണ്ട് കണ്ണുുപൊത്തി നില്‍ക്കുന്നത് കാണാം. പിന്നാലെ ഒരു സ്വിഗ്ഗി ടീ ഷര്‍ട്ടുമായി അവളുടെ പിതാവ് കടന്നുവരുന്നു. അച്ഛന് കിട്ടിയ പുതിയ ജോലി കണ്ട്, അവള്‍ സന്തോഷത്തോടെ തുള്ളിച്ചാടുകയാണ്.
Read Also: സ്ത്രീയുടെ കണ്ണിൽ നിന്ന് ഡോക്ടർ നീക്കിയത് 23 കോൺടാക്റ്റ് ലെൻസുകൾ | VIDEO
അപ്പാസ് ന്യൂ ജോബ് എന്നാണ് വിഡിയോയ്‌ക്കൊപ്പം നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. ‘ഇനി കുറേ ഫുഡ് കഴിക്കാലോ എന്ന് മോളൂ’ എന്നും പോസ്റ്റിനൊപ്പം കുറിച്ചിട്ടുണ്ട്.
Story Highlights: Little girl celebrates her father’s new job
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here