Advertisement

കീവിൽ നിരവധി സ്ഫോടനങ്ങൾ; റഷ്യൻ ആക്രമണം ഇറാൻ നൽകിയ ഡ്രോൺ ഉപയോഗിച്ച്

October 18, 2022
Google News 2 minutes Read
explosions in Kyiv; Russian attack using Iran-supplied drone

യുക്രൈൻ തലസ്ഥാനമായ കീവിലും, വിവിധയിടങ്ങളിലും ഇന്നലെയുണ്ടായത് നിരവധി സ്ഫോടനങ്ങൾ. ഇറാൻ നൽകിയ കാമിക്സേ ഡ്രോൺ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ ഏഴുപേരാണ് കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. ( explosions in Kyiv; Russian attack using Iran-supplied drone ).

കീവിലും സുമിയിലും ഡിനിപ്രോയിലുമാണ് അപ്രതീക്ഷിത ആക്രമണം ഉണ്ടായത്. തുടർച്ചയായ സ്ഫോടനങ്ങളിൽ നിരവധി കെട്ടിടങ്ങൾ തകർന്നു. പ്രദേശങ്ങളിൽ പൂർണമായും വൈദ്യുതി തടസം നേരിട്ടു. ഇറാൻ നൽകിയ ഡ്രോൺ ഉപയോഗിച്ചാണ് റഷ്യ ആക്രമണം നടത്തിയതെന്ന് പ്രധാനമന്ത്രി ഡെനിസ് ഷാം​ഗൽ പറഞ്ഞു. അത്യാധുനിക സാങ്കേതിക വിദ്യയിൽ നിർമിച്ച ഡ്രോണുകൾ മണിക്കൂറുകളോളം ആകാശത്ത് വട്ടമിട്ട് ലക്ഷ്യത്തിലേക്ക് നീങ്ങി പൊട്ടിത്തെറിച്ചു. റഷ്യ ഇതിന് മുമ്പും ഇത്തരം ഡ്രോൺ ഉപയോഗിച്ച് ആക്രമണം നടത്തിയെന്ന് യുക്രൈൻ കുറ്റപ്പെടുത്തുന്നു.

Read Also: യുക്രൈൻ – റഷ്യ സംഘർഷം; ഇന്ത്യയിലേക്ക് മടങ്ങിയ മെഡിക്കൽ ബിരുദ വിദ്യാർത്ഥികളുടെ ഹർജി ഇന്ന് പരി​ഗണിക്കും

മേഖലകളിലെ ഊർജ സംവിധാനങ്ങൾ ലക്ഷ്യമിട്ടാണ് റഷ്യ ആക്രമണം നടത്തിയതെന്ന് ഡെപ്യൂട്ടി ആഭ്യന്തര മന്ത്രി യെവൻ യെനിൻ പറഞ്ഞു. ഒരാഴ്ച മുൻപാണ് കീവിലും മറ്റ് തന്ത്രപ്രധാനപ്രദേശങ്ങളിലും റഷ്യൻ സൈന്യം തുടർച്ചയായ മിസൈലാക്രമണം നടത്തിയത്. ക്രിമിയയിലെ കേഴ്ച് പാലം തകർത്തതിന്റെ തിരിച്ചടിയാണിതെന്നാണ് സൂചന. പാലം തകർത്തത് ഭീകരാക്രണമെന്നായിരുന്നു റഷ്യൻ പ്രസിഡന്റ് പുടിന്റെ നിലപാട്. ഇന്ന് രാവിലെ ഉണ്ടായ സ്ഫോടനങ്ങളെ തുടർന്ന് പ്രദേശത്ത് ജാഗ്രതാനിർദേശം ഉണ്ട്. യുക്രൈൻ സൈന്യത്തിൽ നിന്ന് ശക്തമായ പ്രതിരോധം നേരിടുന്ന റഷ്യ കൂടുതൽ ആക്രമണങ്ങൾക്ക് ലക്ഷ്യമിടുന്നുണ്ടെന്നാണ് സൂചന.

Story Highlights: explosions in Kyiv; Russian attack using Iran-supplied drone

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here