കേദാര്‍നാഥിന് സമീപം ഹെലികോപ്ടര്‍ തകര്‍ന്നുവീണു; രണ്ട് പൈലറ്റടക്കം ഏഴ് പേര്‍ കൊല്ലപ്പെട്ടു
ഉത്തരാഖണ്ഡിലെ കേദാര്‍നാഥിന് സമീപം തീര്‍ഥാടകര്‍ സഞ്ചരിച്ച ഹെലികോപ്ടര്‍ തകര്‍ന്ന് ഏഴ് പേര്‍ മരിച്ചു. രണ്ട് പൈലറ്റും അഞ്ച് തീര്‍ത്ഥാടകരുമാണ് മരിച്ചത്. എഴ് മൃതദേഹങ്ങള്‍ കണ്ടെത്തി. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. അപകടത്തെക്കുറിച്ച് വ്യോമയാനമന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു. മോശം കാലാവസ്ഥയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.(kedarnath helicopter crash 7 died)
ആര്യന്‍ ഏവിയേഷന്‍ പ്രൈവന്റെ ലിമിറ്റഡിന്റെ ഉടമസ്ഥയിലുള്ള ഹെലികോപ്ടറാണ് അപകടത്തില്‍പ്പെട്ടത്. ഗുപ്തകാശിയില്‍ നിന്നാണ് ഹെലികോപ്ടര്‍ പുറപ്പെട്ടത്. ഗരുഡ്ചഠിയില്‍ എത്തിയപ്പോള്‍ അപകടമുണ്ടാകുകയായിരുന്നു. താഴ്‌വരയിലേക്ക് തകര്‍ന്നുവീണതിനൊപ്പം ഹെലികോപ്ടറിന്റെ പ്രധാന ഭാഗങ്ങള്‍ അഗ്‌നിക്കിരയായി.
Read Also: അരുണാചലില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് പൈലറ്റ് കൊല്ലപ്പെട്ടു
അപകടം ദൗര്‍ഭാഗ്യകരമായ സംഭവമാണെന്നും സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണെന്നും കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചു. സംഭവത്തില്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി ദു:ഖം രേഖപ്പെടുത്തി. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് എസ്ഡിആര്‍എഫും ജില്ലാ ഭരണകൂടവും സംയുക്തമായി നേത്യത്വം നല്കി.
Story Highlights: kedarnath helicopter crash 7 died
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here